തദ്ദേശ ഭരണ തെരഞ്ഞടുപ്പില്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കേ സ്ഥാനാര്‍ഥി ഹൃദയാഘാതംമൂലം മരിച്ചു

തദ്ദേശ ഭരണ തെരഞ്ഞടുപ്പില്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കേ സ്ഥാനാര്‍ഥി ഹൃദയാഘാതംമൂലം മരിച്ചു. കേരള കോണ്‍ഗ്രസ് (ജോസഫ്) ദളിത് ഫ്രണ്ട് ജില്ലാ സെക്രട്ടറി പാവറട്ടി ചെറാട്ടി വീട്ടില്‍ പരേതനായ ചെറിയ അയ്യപ്പന്റെ മകന്‍ സുനിലാ(49)ണ് മരിച്ചത്. പാവറട്ടി പഞ്ചായത്തില്‍ 14-ാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസിന്റെ (ജോസഫ്) സ്ഥാനാര്‍ഥിയായിരുന്നു.
പ്രചാരണത്തിനുശേഷം നാമനിര്‍ദേശപ്പട്ടിക സമര്‍പ്പിക്കാനുള്ള രേഖകള്‍ ശരിയാക്കി ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നു. ഏറെനേരം കഴിഞ്ഞ് ഭാര്യ വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കാതായതിനെത്തുടര്‍ന്ന് ഉടന്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. കലാമുറ്റം കലാവേദിയുടെ സജീവ പ്രവര്‍ത്തകനും അമേച്ചര്‍ നാടക നടനുമായിരുന്നു. സംസ്‌കാരം കോവിഡ് പരിശോധനകള്‍ക്കുശേഷം ഇന്നു നടക്കും.
L
https://www.facebook.com/Malayalivartha