നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കടയുടമ ഫോണില്‍ വിളിച്ചുവരുത്തി ടിക്കറ്റ് നല്‍കി; ലോട്ടറിയെടുത്ത മാതേഷിന് കിട്ടിയത് 75 ലക്ഷം; അമ്പരന്ന് നാട്ടുകാർ...

നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കടയുടമ ഫോണില്‍ വിളിച്ചുവരുത്തിയാണ് മാതേഷിന് വിന്‍വിന്‍ ലോട്ടറിയുടെ ടിക്കറ്റ് നല്‍കിയത്.
സ്ഥിരമായി ലോട്ടറിയെടുക്കാറുള്ള മാതേഷ് ഇക്കുറി വാങ്ങിയ രണ്ട് ടിക്കറ്റുകളിലൊന്ന‌് സമ്മാനാര്‍ഹമായി, അതും ഒന്നാം സമ്മാനം. 75 ലക്ഷം രൂപയുടെ സമ്മാനമാണ് തമിഴ്നാട് സ്വദേശിയായ ഈ 25കാരന് ലഭിച്ചത്.
അഞ്ചല്‍ മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്തെ അമ്മൂസ് ലക്കി സെന്ററില്‍ നിന്നാണ് മാതേഷ് ടിക്കറ്റ് വാങ്ങിയത്. തുണി വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയാണ് മാതേഷ്.
അഞ്ചുവര്‍ഷമായി ഭാര്യ ശ്രീകലയുമൊത്ത് ഇടമുളയ്ക്കലിലെ വാടക വീട്ടിലാണ് ഇയാള്‍ താമസിക്കുന്നത്.
സമ്മാനാര്‍ഹമായ ടിക്കറ്റ് കാനറാ ബാങ്കിന്റെ അഞ്ചല്‍ ശാഖയില്‍ ഏല്‍പ്പിച്ചു. സമ്മാനത്തുകയ്ക്ക് കേരളത്തില്‍ വീടും സ്ഥലവും വാങ്ങി താമസിക്കാനാണ് മാതേഷിന്റെ ആഗ്രഹം.
https://www.facebook.com/Malayalivartha