മയക്കുമരുന്ന് കേസില്‍ ബിനീഷിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്നത് തുടരുന്നു... ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്

മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. എന്‍സിബി സോണല്‍ ആസ്ഥാനത്താണ് ബിനീഷ് ഇപ്പോള്‍ ഉള്ളത്. എന്‍സിബി ആദ്യമായാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിനീഷിനെ കേസില്‍ പ്രതി ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടന്നേക്കും. അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ബിനീഷിനെതിരെ കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം.
https://www.facebook.com/Malayalivartha