'ജനങ്ങള്‍ നന്ദിയുള്ളവരാണ് അവര്‍ അത് വോട്ടായി നല്‍കും'; ഈ മൂന്ന് കാരണങ്ങളാണ് ബിജെപിയുടെ ആത്മവിശ്വാസം

തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കുന്ന വേളയില്‍ കേരളം തിരഞ്ഞെടുപ്പ്ചൂടിലേയ്ക്ക് കടന്നിരിക്കുകയാണ്. ഓരോ മുന്നണികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങുമ്പോള്‍ കടുത്ത ആത്മവിശ്വാസത്തിലാണ് ബിജെപി. ബീഹാറിലെ കളി കേരളത്തില്‍ പയറ്റുമെന്നും ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്നും തന്നെയാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ വിശ്വാസം. ജനങ്ങള്‍ക്ക് ബിജെപിയോടും മോഡി സര്‍ക്കാരിനോടും നന്ദി ഉണ്ടെന്നും അത് അവര്‍ വോട്ടായി നല്‍കുമെന്നുമാണ് തിരുവനന്തപുരം വെങ്ങാന്നൂര്‍ ഡിവിഷനില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. എസ് സുരേഷ് പറയുന്നത്. മാത്രവുമല്ല, പ്രധാനമായും ബിജെപി കേരളത്തില്‍ വിജയിക്കാന്‍ മൂന്ന് കാരണങ്ങള്‍ ഉണ്ടെന്നും സുരേഷ് മലയാളി വാര്‍ത്തയോട് പറയുന്നു.
ഇലക്ഷന്‍ നീട്ടി വെയ്ക്കാതെ കൃത്യമയത്ത് തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ടത് വലിയ ആത്മവിശ്വസത്തോടു കൂടിയാണ്. നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കുന്നതു കൊണ്ടുള്ള വികസന നേട്ടങ്ങള്‍ കേരളത്തിലേയ്ക്ക് എത്തിക്കഴിഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ തന്നെ പതിനായിരം കോടിയുടെ വികസനമാണ് മോഡി സര്‍ക്കാരിന്റെ ശ്രമഫലമായി വന്നത്. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വികസനം, ആയിരത്തി അഞ്ഞൂറു കോടിയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതി, വിഴിഞ്ഞം തുറമുഖം, കഴക്കൂട്ടം-കാരോട് ദേശീയപാത വികസനം എന്നിവയെല്ലാം അതില്‍പ്പെടും. ഉജ്ജ്വല യോജനയിലൂടെ ഗ്യാസ് ആയും പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീടായും, ആയുഷ് ഭാരതിലൂടെ അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ആയും, കാര്‍ഷിക സമ്മാന്‍ ആയും അതെല്ലാം സാധാരണക്കാര്‍ക്ക് ലഭിച്ചു.
ഇതെല്ലാം തന്നെ അത്ഭുതത്തോടെയാണ് ജനങ്ങള്‍ നോക്കികാണുന്നത്. കൊള്ളയും അഴിമതിയും ദുരന്തവും സംഭാവന ചെയ്യുന്ന പുഴുത്തരിച്ച രണ്ട് മുന്നണികളുടെ ആറ് ദശാബ്ദമായുള്ള ഭരണത്തില്‍ മടുത്തിരിക്കുന്ന ജനങ്ങള്‍ ഇത്തവണ മാറി ചിന്തിക്കുമെന്നും സുരേഷ് പറയുന്നു. രാഹുല്‍ ഗാന്ധിയോ സോണിയാ ഗാന്ധിയോ ഇന്ത്യ ഭരിച്ചിരുന്നുവെങ്കില്‍ ഒരിക്കലും മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന കള്ളക്കടത്ത്, മയക്കുമരുന്ന് സംഘങ്ങള്‍ പിടിക്കപ്പെടില്ലായിരുന്നു. ഇത്തരത്തിലുള്ള ഒരു രാജ്യദ്രോഹ കുറ്റങ്ങളുമായും സന്ധി ചേരാത്ത, രാജ്യത്തോട് അങ്ങേയറ്റം പ്രതിബന്ധതയുള്ള ഒരു ഭരണകൂടം ഡല്‍ഹിയില്‍ ഉള്ളതുകൊണ്ടാണ് ഇവിടുത്തെ ഇത്തരം സംഘങ്ങളെ പിടിക്കാന്‍ സാധിച്ചതെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു. സ്വന്തം വോട്ടുകളും മറ്റ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വോട്ടും കൂടി ഉറപ്പിക്കുക എന്ന വലിയ ശ്രമവും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിനിടെ നടത്തുന്നുണ്ട്.
"
https://www.facebook.com/Malayalivartha