തന്റെ ജീവന്‍ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്ന് മന്ത്രി സജി ചെറിയാന്‍

മെഡിക്കല്‍ കോളജില്‍ പോകുന്ന മന്ത്രിമാരുണ്ടെന്നും ജീവന്‍ രക്ഷിക്കാനും ചികിത്സ ലഭിക്കാനും ഏത് ആശുപത്രിയിലും പോകാമെന്നും സജി ചെറിയാന്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലാണ് സര്‍ക്കാര്‍ ആശുപത്രികളേക്കാള്‍ മികച്ച ടെക്‌നോളജി ഉള്ളതെന്നും സജി ചെറിയാന്‍ പറഞ്ഞു. തന്റെ ജീവന്‍ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്ന് മന്ത്രി സജി ചെറിയാന്‍.
''മെഡിക്കല്‍ കോളജില്‍ പോകുന്ന എത്രയോ മന്ത്രിമാരുണ്ട്. ഞാന്‍ പോയത് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. കുഴപ്പമൊന്നും സംഭവിച്ചില്ല. ചിലര്‍ സ്വകാര്യ ആശുപത്രിയിലും പോകാറുണ്ട്. 2019 എനിക്ക് ഡെങ്കിപ്പനി വന്നപ്പോള്‍ ഞാന്‍ പോയത് സര്‍ക്കാര്‍ ആശുപത്രിയിലാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃതയിലേക്കു കൊണ്ടുപോകണമെന്ന് ശുപാര്‍ശ ചെയ്തു.
അമൃതയില്‍ പോയ ഞാന്‍ 14 ദിവസം ബോധമില്ലാതെ കിടന്നു. ഈ നാട്ടില്‍ വ്യവസ്ഥാപിതമായ കാര്യമാണ്. ചികിത്സ ലഭിക്കാനായി ഏത് ആശുപത്രിയിലും പോകാം. സ്വകാര്യ മേഖലയില്‍ കൂടുതല്‍ ടെക്‌നോളജി ഉള്ള ആശുപത്രികളുണ്ട്. അത്രയും ചിലപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്നുകാണില്ല. സ്വകാര്യ ആശുപത്രിയില്‍ കൂടുതല്‍ ടെക്‌നോളജി വരും. അപ്പോള്‍ കൂടുതല്‍ ചികിത്സ അവിടെ ലഭിക്കും. അപ്പോള്‍ അവിടേക്ക് പോകണം.'' സജി ചെറിയാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha