പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍

പാലില്‍ തുപ്പിയതിന് ശേഷം വീടുകളില്‍ പാല്‍ വിതരണം ചെയ്തിരുന്ന പാല്‍ക്കാരന്‍ അറസ്റ്റില്‍.ഉത്തര്‍ പ്രദേശിലെ മൊറാദബാദിലാണ് സംഭവം നടന്നത്. വിഷയം ഒരു ഉപഭോക്താവിന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് അറസ്റ്റ് നടന്നത്. പപ്പു എന്നറിയപ്പെടുന്ന മുഹമ്മദ് ഷെരീഫ് ആണ് ഗോമതി നഗര്‍ പ്രദേശത്ത് പാല്‍ വിതരണം ചെയ്തിരുന്നത്. ഇയാളെയാണ് ഒരു ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha