നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

സംസ്ഥാനത്ത് നിപ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹകരണം ഉറപ്പ് വരുത്താന്‍ എല്ലാ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേട്ടര്‍ മാര്‍ക്കും ഡി എഫ് ഒ മാര്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ നിര്‍ദേശം നല്‍കി.
വവ്വാലുകള്‍ ഉള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അവയില്‍ നിന്നും സാമ്പിള്‍ ശേഖരിക്കാന്‍ ആണ് ദേശീയ വൈറോളജി വിഭാഗം എത്തിയിട്ടുള്ളത്. വനം വകുപ്പിന്റെ ഭാഗത്തു നിന്നും ആവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പാക്കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha