'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ'.... മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായ സംഭവത്തില്‍ പരിഹാസ രൂപേണെ പ്രതികരിച്ച് മന്ത്രി കെ.ടി ജലീല്‍. 'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ' എന്ന കവിത ചൊല്ലിയാണ് ജലീല്‍ പ്രതിരിച്ചത്. ജലീലിന്റെ അറസ്റ്റുണ്ടാകുമെന്ന് പ്രചരിച്ചിട്ട് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റാണല്ലോ ഉണ്ടായതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ കവിത മറുപടിയായി മന്ത്രി ചൊല്ലിയത്.
നമുക്ക് നമ്മള്‍ തന്നെയാണ് സ്വര്‍ഗ്ഗം പണിയുന്നത്. അതുപോലെ നരകം തീര്‍ക്കുന്നതും നാം തന്നെ എന്നാണ് വരികളുടെ അര്‍ത്ഥം. അതേസമയം മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കെ.ടി ജലീല്‍ തയ്യാറായില്ല. ബുധനാഴ്ച രാവിലെയാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകുഞ്ഞ് ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അറസ്റ്റ്. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.
https://www.facebook.com/Malayalivartha