എം.ബി.ബി.എസ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി....മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലിസ്

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പത്തായക്കുന്ന് മുതിയങ്ങ വള്ളിയായി വാചാലി നിവാസില്‍ ചന്ദ്രന്റെ മകന്‍ രാഹുല്‍ രാജ് (24) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുലിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലിസ് വ്യക്തമാക്കി.മാനസിക സമ്മര്‍ദ്ദമുണ്ടെന്നും ജീവിതത്തോട് താല്‍പര്യമില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ആരോടും പകയില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പിലുണ്ടെന്നും പൊലിസ് പറഞ്ഞു.
https://www.facebook.com/Malayalivartha