പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.....വിജിലന്‍സ് കോടതി ജഡ്ജി റിമാന്‍ഡ് രേഖപ്പെടുത്തിയത് ആശുപത്രിയിൽ നേരിട്ടെത്തി....ഇബ്രാഹിംകുഞ്ഞിന് തുടര്‍ചികിത്സ തുടരാൻ അനുമതി നല്‍കി കോടതി

പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ എത്തിയാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി റിമാന്‍ഡ് രേഖപ്പെടുത്തിയത്. ഇബ്രാഹിംകുഞ്ഞിന് തുടര്‍ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ വിജിലന്‍സിനെ അറിയിച്ചതിനാല്‍ ആശുപത്രിയില്‍ തുടരാനും അനുമതി നല്‍കി.
അതേസമയം, ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. രാഷ്ട്രീയപ്രേരിതമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞിനെ നാല് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി വിജിലന്‍സ് കസ്റ്റഡി അപേക്ഷ കോടതിയില്‍ നല്‍കി.
ഇന്ന് രാവിലെയാണ് മുന്‍മന്ത്രിയും ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. രാവിലെ വിജിലന്‍സ് സംഘം വസതിയിലെത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha