ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ സുരേന്ദ്രനെതിരെ നിയമനടപടിയെടുക്കുമെന്ന് ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ ജയിലില്‍ ഒട്ടേറെപ്പേര്‍ സന്ദര്‍ശിച്ചെന്ന് സുരേന്ദ്രന്‍ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍, ഈ ആരോപണത്തെ ജയില്‍ വകുപ്പ് തള്ളി. സുരേന്ദ്രന്റെ ആരോപണം തെറ്റെന്നും ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങ് വ്യക്തമാക്കി. അമ്മ, ഭര്‍ത്താവ്, മക്കള്‍, സഹോദരന്‍ എന്നിവരാണ് ഇതുവരെ സ്വപ്നയെ സന്ദര്‍ശിച്ചതെന്നും ഋഷിരാജ് സിങ് പറഞ്ഞു.
'ജയില്‍ വകുപ്പിനെതിരായ വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. സ്വര്‍ണ കടത്ത് കേസിലെ പ്രതിക്ക് ജയിലില്‍ അനധികൃതമായി സന്ദര്‍ശക സൗകര്യം നല്‍കിയിട്ടില്ല. വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും,' ഋഷിരാജ് സിങ് പറഞ്ഞു. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയെ പലരും ജയിലില്‍ സന്ദര്‍ശിച്ചെന്നാണ് സുരേന്ദ്രന്‍ ആരോപിച്ചത്. ഇത്തരം കൂടിക്കാഴ്ചയ്ക്ക് ജയില്‍ സൂപ്രണ്ട് കൂട്ടുനിന്നു. കസ്റ്റംസിന്റെ അനുമതി ഇല്ലാതെയായിരുന്നു ഈ കൂടിക്കാഴ്ചകള്‍ നടന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha