ലൈഫ് മിഷന്‍ അഴിമതി അന്വേഷണം: നിയമസഭ എത്തിക്സ് കമ്മിറ്റി ഇഡിക്ക് വീണ്ടും നോട്ടിസ് അയയ്ക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) ലൈഫ് മിഷന്‍ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് വീണ്ടും നോട്ടിസ് അയയ്ക്കാന്‍ നിയമസഭ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു. ഇഡി കമ്മിറ്റിക്ക് നല്‍കിയ മറുപടി ചോര്‍ന്നതിനു വിശദീകരണം ആവശ്യപ്പെട്ടാണു നോട്ടിസ് നല്‍കുക. ഏതു ഫയലും പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് ഇഡി നല്‍കിയ വിശദീകരണം കമ്മിറ്റി പരിഗണിച്ചില്ല.
അന്വേഷണത്തെ കുറിച്ചുള്ള സര്‍ക്കാര്‍ നിലപാടു കൂടി അറിഞ്ഞശേഷം ഇഡിയുടെ വിശദീകരണം പരിഗണിച്ചാല്‍ മതിയെന്നാണു തീരുമാനം. ഇഡിയുടെ അന്വേഷണം നിയമസഭയുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണെന്നു ചൂണ്ടിക്കാട്ടി എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ജയിംസ് മാത്യുവാണു പരാതി നല്‍കിയത്. ഈ പരാതിയില്‍ വിശദീകരണം തേടി അയച്ച നോട്ടിസിനു ഇഡി നല്‍കിയ മറുപടി മാധ്യമങ്ങളില്‍ വന്നതില്‍ കമ്മിറ്റി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍, കമ്മിറ്റിയുടെ നിലപാടില്‍ പ്രതിപക്ഷം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഇല്ലാത്ത അധികാരം ഉപയോഗിക്കാനും ഇഡി അന്വേഷണം അട്ടിമറിക്കാനുമാണു സര്‍ക്കാരും ഭരണപക്ഷ അംഗങ്ങളും ശ്രമിക്കുന്നതെന്നു കമ്മിറ്റി അംഗമായ അനൂപ് ജേക്കബ് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha