തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് കൂടി, സൂക്ഷ്മ പരിശോധന നാളെ

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും.
പരിശോധനാ ഹാളില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥിക്കും നിര്‍ദേശകനും ഏജന്റിനും മാത്രമേ പ്രവേശനം അനുവദിക്കൂ. 23 വരെ പത്രിക പിന്‍വലിക്കാം. തുടര്‍ന്ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
ഇന്നലെ വരെ സംസ്ഥാനത്താകെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ 97,720 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. പഞ്ചായത്തുകളില്‍ 75,702, ബ്ലോക്ക് പഞ്ചായത്തുകളില്‍ 6493, ജില്ലാ പഞ്ചായത്തുകളില്‍ 1086, മുനിസിപ്പാലിറ്റികളില്‍ 12,026, കോര്‍പറേഷനുകളില്‍ 2413 എന്നിങ്ങനെയാണ് ലഭിച്ച പത്രികകളുടെ എണ്ണം.
https://www.facebook.com/Malayalivartha