പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡ് ചെയ്തു... 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്, ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് ഇദ്ദേഹം ആശുപത്രിയില്‍ തന്നെയായിരിക്കും തുടരുക

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡ് ചെയ്തു... 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്, ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് ഇദ്ദേഹം ആശുപത്രിയില്‍ തന്നെയായിരിക്കും തുടരുക.അദ്ദേഹം ചികിത്സിയില്‍ തുടരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ജഡ്ജി റിമാന്‍ഡ് ചെയ്തത്. ആശുപത്രിയില്‍ എത്തിയ ജഡ്ജി ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യവിവരങ്ങളെക്കുറിച്ച് ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നു.
എന്നാല്‍ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വിജിലന്‍സിന്റെ ഹര്‍ജിയും ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. നേരത്തെ ഇബ്രാഹിംകുഞ്ഞ് വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും താന്‍ അര്‍ബുദ രോഗിയാണെന്നും കാണിച്ചാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
L"
https://www.facebook.com/Malayalivartha