പിഎസ്സി 81 കാറ്റഗറികളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

81 കാറ്റഗറികളില്‍ പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചു.
മത്സ്യഫെഡ് നിയമനം പിഎസ്സിക്കു വിട്ടതിനു ശേഷമുള്ള ആദ്യ വിജ്ഞാപനവുമുണ്ട്. മത്സ്യഫെഡിലേക്ക് 12 തസ്തികകളിലാണ് വിജ്ഞാപനം.
ജല അതോറിറ്റിയില്‍ ഓപ്പറേറ്റര്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസസില്‍ ഫയര്‍ വുമണ്‍ (ട്രെയിനി) തുടങ്ങിയ തസ്തികകളിലും വിജ്ഞാപനം പുറപ്പെടുവിച്ചു.
സിവില്‍ എക്‌സൈസ് ഓഫിസര്‍ (പാലക്കാട്), ട്രൈബല്‍ വാച്ചര്‍ (വയനാട്) തസ്തികകളിലേക്ക് ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 23.
കൂടുതല്‍ വിവരങ്ങള്‍ നവംബര്‍ 15 ലക്കം പിഎസ്സി ബുള്ളറ്റിനില്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha