സിങ്കം പിടിമുറുക്കുന്നു... രാഷ്ട്രീയക്കാരുടെ പേര് പറയാത്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പറഞ്ഞ ശിവശങ്കറിന് പിന്നാലെ സ്വപ്ന സുരേഷിന്റെ ഓഡിയോ സന്ദേശവും; മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നു ഇഡി വാഗ്ദാനം; അന്വേഷണം നടത്തണമെന്ന് ബിജെപി; പൊളിച്ചടുക്കാന്‍ ഋഷിരാജ് സിംഗ്

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് രംഗത്തെത്തിയതിന് പിന്നാലെ സ്വപ്നയുടെ ഒരു ഓഡിയോ സന്ദേശം പരക്കെ വ്യാപിക്കുകയാണ്. വ്യാജമാണോ ഒറിജിലാണോ എന്നതില്‍ സംശയമാണ്. തെരഞ്ഞെടുപ്പ് സമയത്തുള്ള ഈ ഓഡിയോ സന്ദേശം പരക്കെ വ്യാപിക്കുകയാണ്. അതേസമയം ജയിലിലുള്ള സ്വപ്നയുടെ സന്ദേശം എങ്ങനെ പുറത്തായെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.
മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പലരും ജയിലില്‍ സന്ദര്‍ശിച്ചെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇത്തരം കൂടിക്കാഴ്ചയ്ക്ക് ജയില്‍ സൂപ്രണ്ട് കൂട്ടുനിന്നെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ജയില്‍ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടു. സ്വര്‍ണ കടത്ത് കേസിലെ പ്രതിക്ക് ജയിലില്‍ അനധികൃതമായി സന്ദര്‍ശക സൗകര്യം നല്‍കിയിട്ടില്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിംഗ് സുരേന്ദ്രന് അയച്ച കത്തില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ ഓഡിയോ സന്ദേശം പ്രചരിച്ചത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചതായും രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാന്‍ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശം അവകാശപ്പെടുന്നു. ഇന്നലെ രാത്രി സ്വകാര്യ വെബ് പോര്‍ട്ടലാണ് ഇക്കാര്യം പുറത്തുവിട്ടത്.
മൊഴിപ്പേജുകള്‍ പെട്ടന്നു മറിച്ചുപോയി ഒപ്പിടാന്‍ പറയുകയാണു ചെയ്തതെന്നും പറയുന്നു. ഇഡി കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍, ശിവശങ്കറിനൊപ്പം യുഎഇയില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി സാമ്പത്തിക വിലപേശല്‍ ചെയ്തുവെന്നാണ് ഉള്ളതെന്ന് അഭിഭാഷകന്‍ പറഞ്ഞതായും പറയുന്നുണ്ട്. താന്‍ ഒരിക്കലും മൊഴി നല്‍കില്ലെന്നു പറഞ്ഞപ്പോള്‍ ഇനിയും അവര്‍ ജയിലില്‍ വരുമെന്നു സമ്മര്‍ദം ചെലുത്തുന്നുവെന്നും ശബ്ദസന്ദേശത്തിലുണ്ട്.
മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ പ്രേരിത അന്വേഷണം എന്ന സര്‍ക്കാര്‍ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ശബ്ദരേഖ. എന്നാല്‍ ശബ്ദരേഖ സ്വപ്നയുടെത് ആണോയെന്നും ആണങ്കില്‍ ആരോട് സംസാരിച്ചതാണന്നും വ്യക്തതയില്ല. ഏത് അന്വേഷണ ഏജന്‍സിയെക്കുറിച്ചാണ് ആരോപണമെന്നോ എന്ന് പറഞ്ഞതാണെന്നോ സന്ദേശത്തിലില്ല.
അതിനാല്‍ സന്ദേശം പുറത്ത് വന്നതിനൊപ്പം ഒട്ടേറെ ദുരൂഹതകളും ഉണര്‍ന്നിരിക്കുകയാണ്. മാത്രവുമല്ല, തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുള്ള സ്വപ്നയെ ഒട്ടേറെപ്പേര്‍ സന്ദര്‍ശിക്കുന്നുവെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉന്നയിച്ച് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് ശബ്ദരേഖ പുറത്ത് വരുന്നത്. എന്നാല്‍ സ്വപ്നയ്ക്ക് അഭിഭാഷകനെ ഉള്‍പ്പെടെ കാണാനും ജയില്‍ ഫോണില്‍ നിന്ന് പുറത്തേക്ക് വിളിക്കാനും അനുമതിയുണ്ട്. ഈ സമയത്ത് റെക്കോഡ് ചെയ്തതാവാമെന്നാണ് ഇതിനുള്ള ന്യായം. അതിനിടെ ജയിലില്‍ കിടക്കുമ്പോള്‍ ഇങ്ങനെ ശബ്ദ സന്ദേശം പുറത്ത് പോയത് പൊളിച്ചടുക്കാന്‍ ഒരുങ്ങുകയാണ് ഋരാജ് സിംഗ്.
"
https://www.facebook.com/Malayalivartha