മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് അറസ്റ്റ് നടപടികള്‍ ഒഴിവാക്കാന്‍ കര്‍ണാടക ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി.... ഹര്‍ജി ഇന്ന് പരിഗണനയില്‍

മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് അറസ്റ്റ് നടപടികള്‍ ഒഴിവാക്കാന്‍ കര്‍ണാടക ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. ഹര്‍ജി ഇന്ന് പരിഗണിക്കും.മയക്കുമരുന്ന് കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അറസ്റ്റ് നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തേ ബിനീഷ് ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു.
അതേസമയം, ഇ.ഡി കേസില്‍ ബിനീഷിന്റെ ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിച്ചെങ്കിലും വിശദ വാദം കേള്‍ക്കുന്നത് 24 ലേക്ക് മാറ്റി. തെളിവുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ഇ.ഡി ആവശ്യം കോടതി അംഗീകരിച്ചു. സാമ്പത്തിക ഇടപാടുകള്‍ മാത്രം ചൂണ്ടിക്കാട്ടി ബിനീഷിനെ അറസ്റ്റ് ചെയ്ത ഇ.ഡി നടപടി നിയമവിരുദ്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. നവംബര്‍ 25 നാണ് ബിനീഷിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുക.
https://www.facebook.com/Malayalivartha