ജനം ലൈവായി കണ്ടു... ഒരിടവേളയ്ക്ക് ശേഷം കോപ്രമൈസായി ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം പ്രതിനിധി എ.എന്‍. ഷംസീര്‍ അഡ്വ. ജയശങ്കറിനെ കണ്ടതോടെ ഓടിയൊളിച്ചു; ലൈവായി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ് ജയിക്കാനറിയാതെ എ.എന്‍ ഷംസീര്‍ ഇറങ്ങിപ്പോയതിന് ക്ലൈമാക്‌സായി മാധ്യമ നിലപാട് വ്യക്തമാക്കി വിനു വി ജോണ്‍

ഇനി ആരോ ആയിക്കോട്ടെ ഒരു വ്യക്തി ഇരിക്കുന്ന വേദിയില്‍ അയാള്‍ ഉണ്ടെങ്കില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ് ഓടി ഒളിക്കുക എന്നു വച്ചാല്‍ അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് ദഹിക്കുമോ. അതാണ് ഇന്നലത്തെ ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ കണ്ടത്. ഒരിടവേളയ്ക്ക് ശേഷം പരാതികള്‍ പറഞ്ഞ് പരിഹരിച്ചാണ് സിപിഎം പ്രതിനിധികള്‍ ചാനല്‍ ചര്‍ച്ചയില്‍ എത്തിയത്. ഇന്നലത്തെ ദിനം വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ആയതിനാല്‍ സഖാക്കള്‍ക്ക് പൊളിക്കാനുള്ള ദിവസമായിരുന്നു. പക്ഷെ പങ്കെടുത്ത എ.എന്‍. ഷംസീര്‍ ഇറങ്ങിപ്പോയി കലമുടയ്ക്കുകയായിരുന്നു.
സമീപകാലത്ത് ഏറെ വിവാദവും ചര്‍ച്ചയായതുമാണ് സിപിഎം ഏഷ്യാനെറ്റ് ബഹിഷ്‌കരിക്കാന്‍ എടുത്ത തീരുമാനം. മൂന്ന് മാസത്തോളം നീണ്ട ബഹിഷ്‌കരണത്തിന് ശേഷമാണ് ഇതില്‍ ഒപ്പുതീര്‍പ്പ് ഉണ്ടായതും സിപിഎം പ്രതിനിധികള്‍ ഏഷ്യാനെറ്റില്‍ ചര്‍ച്ച അടക്കമുളളവയില്‍ പങ്കെടുക്കാന്‍ തുടങ്ങിയതും. ഇപ്പോള്‍ വീണ്ടുമൊരു സിപിഎം ഏഷ്യാനെറ്റ് വിവാദത്തിനാണ് ഇന്നലത്തെ ന്യൂസ് അവറില്‍ കളമൊരുങ്ങിയത്. അഡ്വ. എം ജയശങ്കര്‍ പാനലില്‍ ഉളളതിനാല്‍ ന്യൂസ് അവറില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് വ്യക്തമാക്കി സിപിഎമ്മിന്റെ എ.എന്‍ ഷംസീര്‍ എംഎല്‍എ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയം ആയിരുന്നു ന്യൂസ് അവര്‍ പരിശോധിച്ചത്.
അറസ്റ്റിലായത് അഴിമതി വീരനോ, ലീഗ് എംഎല്‍എമാര്‍ വീഴുന്നുവോ എന്ന തലക്കെട്ടില്‍ അവതാരകനായ വിനു വി ജോണാണ് ചര്‍ച്ച നയിച്ചത്. ബിജെപി, മുസ്ലിംലീഗ്, സിപിഎം എന്നി പാര്‍ട്ടികളുടെ നേതാക്കള്‍ക്കൊപ്പം രാഷ്ട്രീയ നിരീക്ഷകനായി എം ജയശങ്കറും പാനലിലുണ്ടായിരുന്നു. ചര്‍ച്ച തുടങ്ങി ഷംസീറിലേക്ക് വിനു വി ജോണിന്റെ ചോദ്യം എത്തിയപ്പോഴാണ് ഇവിടെ ഉന്നയിച്ച കാര്യങ്ങളില്‍ ഒരുപാട് പറയാനുണ്ടെന്നും എന്നാല്‍ ഈ ഡിബേറ്റില്‍ സിപിഎമ്മിന്റെ പ്രതിനിധി എന്ന നിലയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി എ.എന്‍ ഷംസീര്‍ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയത്.
എം ജയശങ്കര്‍ എന്ന വ്യക്തി പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം മുന്‍കൂട്ടി അറിയിച്ചിരുന്നതാണെന്നും ഷംസീര്‍ വ്യക്തമാക്കി. അതേസമയം ഷംസീറിന്റെ നടപടി ജനാധിപത്യപരമല്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ താത്പര്യം അനുസരിച്ച് ഒരു ചര്‍ച്ചയിലും പാനല്‍ ഉണ്ടാക്കാന്‍ കഴിയുന്നതല്ലെന്നും അവതാരകനായ വിനു വി ജോണ്‍ മറുപടി നല്‍കുകയും ചെയ്തു. ഇതിനെ മുസ്ലീം ലീഗ് പ്രതിനിധി കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. അതേസമയം ജയശങ്കര്‍ ഒരക്ഷരം മിണ്ടിയില്ല. അതാണ് മഹത്വം.
ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികളുടെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ സമയം നല്‍കാത്തതിലും വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നു എന്നതിലും പ്രതിഷേധിച്ചാണ് കഴിഞ്ഞ ജൂലൈ 20 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കാന്‍ സിപിഎം തീരുമാനിച്ചത്. ഇതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു സിപിഎം മുഖപത്രമായ ദേശാഭിമാനി അടക്കം ഉയര്‍ത്തിയത്. സിപിഎമ്മിന്റെ ആരോപണങ്ങള്‍ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണനും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ജൂലൈ മാസം 20ാം തിയതി സിപിഎം ആരംഭിച്ച ഏഷ്യാനെറ്റ് ബഹിഷ്‌കരണം ഒക്ടോബര്‍ 16 വരെ 88 ദിവസത്തോളം നീണ്ടിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും തുടര്‍ന്നാണ് സിപിഎം ബഹിഷ്‌കരണം പിന്‍വലിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇന്നലെ ഷംസീറിന്റെ ഇറങ്ങിപ്പോക്ക്. ഷംസീറിന്റെ പ്രവൃത്തിയില്‍ വലിയ ട്രോളാണ് ഉണ്ടാകുന്നത്. സത്യം വിളിച്ച് പറയുന്ന, ജനമിഷ്ടപ്പെടുന്ന ജയശങ്കറിനെ ഇങ്ങനെ അപമാനിക്കാമോ എന്നാണ് പലരും ചോദിക്കുന്നത്.
"
https://www.facebook.com/Malayalivartha