സംശയം വരുമ്പോള്‍... തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യു.ഡി.എഫിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നതിന് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത നടപടി ബി ജെ പിയെ കൈയിലെടുക്കാനുള്ള സിപിഎമ്മിന്റെ തന്ത്രമാണെന്ന് സംശയം

കാര്യങ്ങള്‍ മാറി മറിയുകയാണ്. ഈ അറസ്റ്റുകള്‍ക്ക് പിന്നാലെ സോളാര്‍ കേസില്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെ കൂടി അറസ്റ്റ് ചെയ്താല്‍ ബിജെപിക്ക് അത് അമ്പലപ്പുഴ പാല്‍പ്പായസം കുടിച്ച പോലിരിക്കും.
യു ഡി എഫും ബി ജെ പിയും അഴിമതിക്കാരാകുമ്പോള്‍ അതിന്റെ നേട്ടം കിട്ടുന്നത് ബിജെപിക്കാണ്. തന്റെ നടപടികള്‍ ബിജെപിയെ സഹായിക്കുകമെന്ന് മുഖ്യമന്ത്രിക്കറിയാം. അതെന്തായാലും തനിക്ക് രക്ഷപ്പെട്ടാല്‍ മതിയെന്നാണ് പിണറായിയുടെ മനസ്സിലിരുപ്പ്. രണ്ട് പ്രധാന കക്ഷികളിലെ നേതാക്കള്‍ അഴിമതിക്കേസുകളില്‍ പിടിക്കപ്പെടുമ്പോള്‍ മൂന്നാമത്തെ ബദലിന് വേണ്ടി സ്വാഭാവികമായും ജനങ്ങള്‍ ശ്രമിക്കും. അതാണ് ബി ജെ പിയുടെ സാധ്യത.
ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്താല്‍ ബി ജെ പിക്ക് സുഖിക്കുമെന്ന് സി പി എമ്മും മുഖ്യമന്ത്രിയും കരുതുന്നു.
യുഡി എഫ് നേതാക്കളെ അറസ്റ്റ് ചെയ്താല്‍ സ്വര്‍ണ്ണകടത്ത് കേസ് എം. ശിവശങ്കറിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ബിനീഷ് കോടിയേരിയിലും ഒതുക്കാമെന്നും ആരോ തലയണമന്ത്രം ഓതി നല്‍കിയിട്ടുണ്ട്. ഇത് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്ന സന്ദേശമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
കഴിഞ്ഞ ആഴ്ചയാണ് മഞ്ചേശ്വരം എം.എല്‍.എ. ആയ എം.സി. ഖമറുദ്ദീനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസറ്റ് ചെയ്തത്. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റാകട്ടെ പാലാരിവട്ടം പാലം അഴിമതിക്കേസിലും. അതും ഖമറുദിന്റെ അറസ്റ്റ് പോലെ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
സ്വര്‍ണക്കടത്ത് കേസും ശിവശങ്കറും ബിനീഷ് കോടിയേരിയുമെല്ലാം എല്‍.ഡി.എഫിനെ പ്രതിരോധത്തിലാക്കിയിരുന്നു. ബിനീഷിന്റെ അച്ഛന്‍ കൂടിയായ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയുക കൂടി ചെയ്തതോടെ അങ്കലാപ്പിലായ സിപിഎം മരണ കിടക്കയില്‍ നിന്ന് ഉയര്‍ന്നെഴുന്നേല്‍ക്കുകയായിരുന്നു. . യു.ഡി.എഫ്. സ്‌കോര്‍ ചെയ്ത് നില്‍ക്കുമ്പോഴാണ് കുട്ട അറസ്റ്റ് ഉണ്ടായിരിക്കുന്നത്. എല്‍.ഡി.എഫിന് രാഷ്ട്രീയപരമായി തിരിച്ചടിയേറ്റ ഘട്ടത്തിലാണ് എം.സി ഖമറുദ്ദീനും പിന്നാലെ മുന്‍മന്ത്രിയും എം.എല്‍.എയുമായ ഇബ്രാഹിം കുഞ്ഞും അറസ്റ്റിലാകുന്നത്.
എം എല്‍ എമാരായ കെ.എം. ഷാജിയും പി.ടി. തോമസും അറസ്റ്റിന്റെ വക്കിലാണ്. ഇരുവരുടെയും പേരിലുള്ളത് അഴിമതിയാണ്. അറസ്റ്റ് എന്ന്, എപ്പോള്‍ മാത്രമാണെന്നേ അറിയേണ്ടതുള്ളു.
രണ്ട് അറസ്റ്റുകളെയും രഷ്ട്രീയപ്രേരിതമെന്നും ഇടതുപക്ഷത്തിന്റെ പകപോക്കല്‍ രാഷ്ട്രീയമെന്നുമാണ് യു.ഡി.എഫ്. വിശേഷിപ്പിച്ചത്. ശിവശങ്കറിനെയും ബിനീഷിനെയും അറസ്റ്റ് ചെയ്തതിന്റെ പകപോക്കലാണ് എം.സി. ഖമറുദ്ദീന്റെയും ഇബ്രാഹിം കുഞ്ഞിന്റെയും അറസ്റ്റുകളെന്ന് ആരോപിച്ച് പ്രതിരോധം തീര്‍ക്കാമെങ്കിലും അതെത്ര കണ്ട് ഫലം ചെയ്യുമെന്ന് കണ്ടറിയണം. കാരണം ശിവശങ്കറിനെയും ബിനീഷിനെയും അറസ്റ്റ് ചെയ്തത് കോണ്‍ഗ്രസല്ല
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെങ്കില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരു പോലെ ബാധ്യസ്ഥരാണെന്ന പ്രസ്താവനകളും യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. പക്ഷേ അതും വേണ്ടത്ര ഫലവത്തായിട്ടില്ല.
കേന്ദ്ര ഏജന്‍സികളാണ് ബിനീഷിനെയും ശിവശങ്കറെയും പിടികൂടിയിരിക്കുന്നത്. നാര്‍ക്കോട്ടിക്ക് െ്രെകം ബ്യൂറോയും ബിനീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നൊഴികെയുള്ള കേന്ദ ഏജന്‍സികളെല്ലാം സംസ്ഥാനത്തുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാനത്തെ മന്ത്രിമാരെയും ഉദ്യോസ്ഥരെയും രാഷ്ട്രീയ പകപോക്കലിന് വിധേയമാക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം ആരോപിച്ചതാണ്. അതേ ആരോപണമാണ് എം.സി ഖമറുദ്ദീനെയും ഇബ്രാഹിം കുഞ്ഞിനെയും അറസ്റ്റ് ചെയ്തപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ യു.ഡി.എഫും ഉന്നയിക്കുന്നത്.
വിജിലന്‍സ് ആണ് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത് എന്നതും കേസ് അഴിമതിയാണെന്നത് ഗൗരവം കൂട്ടുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിക്കും അന്വേഷണ ഏജന്‍സികള്‍ നോട്ടീസ് അയച്ചിരുന്നു. അദ്ദേഹത്തിന് കോവിഡ് വന്നതുകൊണ്ട് തത്കാലം ചോദ്യം ചെയ്യല്‍ ഒഴിവായി. പക്ഷേ അപകടം അത്ര അകലെയല്ല.
മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ അന്വേഷണം മുറുകുന്ന ഘട്ടത്തിലാണ് യുഡിഎഫിലെ രണ്ട് എം.എല്‍.എമാര്‍ അറസ്റ്റിലാകുന്നത്. അതിനാല്‍ തന്നെയാണ് രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം ഉയര്‍ത്തി യുഡിഎഫ് പ്രതിരോധം തീര്‍ക്കുന്നത്.
ലീഗിന്റെ തന്നെ യുവ എം.എല്‍.എയായ കെ.എം ഷാജിയ്‌ക്കെതിരെയും അന്വേഷണ ഏജന്‍സി വട്ടമിട്ട് പറക്കുന്നുണ്ട്. ഇത് ലീഗിനെ സംബന്ധിച്ച് നിര്‍ണായകമാണ്. പെരിയയും ഷുക്കൂര്‍ വധവുമൊക്കെ ഉയര്‍ത്തികാട്ടി നിയമസഭയില്‍ ഇടതുസര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കയ്യടിനേടിയ ആളാണ് കെ.എം. ഷാജി. ഈ വൈരാഗ്യമാണ് തനിക്കെതിരെയുള്ളതെന്നാണ് ഷാജിയും യു.ഡി.എഫും ഉയര്‍ത്തുന്ന ആരോപണം.
ഷാജിയ്ക്ക് നേരെയുള്ള അന്വേഷണമാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ യു.ഡി.എഫില്‍ തലവേദന സൃഷ്ടിക്കുന്നതെങ്കില്‍ എല്‍ഡിഎഫിന്റെ ചങ്കിടിപ്പ് കൂട്ടുന്നത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി രവീന്ദ്രന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പില്‍ ഹാജരാകുന്നതാണ്.
സോളാര്‍ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസിലെ പ്രധാന നേതാക്കളാണ്. അവരെ അറസ്റ്റ് ചെയ്താല്‍ കേരളം വിറ കൊള്ളും. ബിജെപിക്ക് അത് ചുവന്ന പരവതാനിയാകുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട.
" f
https://www.facebook.com/Malayalivartha