ആരാധനാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വീട്ടില്‍ നായയെ മയക്കിയ ശേഷം വീടുതുറന്ന് മോഷണം, സ്വര്‍ണവും വിഗ്രഹവും നഷ്ടപ്പെട്ടു

വടക്കാഞ്ചേരി കുമരനെല്ലൂരില്‍ അയ്യത്ത് പ്രജിത ചീരക്കുഴിയില്‍ വാടകയ്‌ക്കെടുത്ത് മൂകാംബിക ആരാധനാ കേന്ദ്രം നടത്തുന്ന വീടിന്റെ ഒന്നാം നിലയുടെ പിന്‍വാതില്‍ കുത്തിപ്പൊളിച്ച് മോഷണം.
പൂജാമുറിയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഒന്നര പവന്റെ മാല, പതിമൂവായിരത്തോളം രൂപ, വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന ഒരു ഗ്രാം സ്വര്‍ണം പൂശിയ 4 മാലകള്‍, 27 വര്‍ഷം പഴക്കമുള്ള ഓട്ടുവിഗ്രഹം, വാല്‍ക്കണ്ണാടി എന്നിവ മോഷ്ടാക്കള്‍ കവര്‍ന്നു.
പകല്‍ മാത്രം പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ കുത്താമ്പുള്ളിയിലാണു താമസം. കുറച്ചു നാളായി പ്രാര്‍ഥനാ കേന്ദ്രം സജീവമല്ല. സിഐ ജെ. നിസാമുദ്ദീന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
പ്രസ്തുത വീട്ടില്‍ 3 നായ്ക്കളുണ്ട്. ഇതില്‍ ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തിലുള്ള വലിയ നായയെ വൈകിട്ട് തുറന്നു വിടും. ഇതിനെ മയക്കി കിടത്തിയതിനു ശേഷമാണ് മോഷ്ടാക്കള്‍ വളപ്പില്‍ കയറിയത്. കുരച്ചു ബഹളം വയ്ക്കാറുള്ള നായ ചൊവ്വാഴ്ച നിശബ്ദനായി കിടക്കുന്നതു കണ്ടു വീട്ടുകാര്‍ വെറ്റിനറി ഡോക്ടറെ കൊണ്ടു വന്നു പരിശോധിച്ചപ്പോഴാണു മരുന്നു നല്‍കി മയക്കിയ വിവരമറിയുന്നത്.
https://www.facebook.com/Malayalivartha