ഇത് ലാസ്‌റ്റ് വാണിംഗ്... സിങ്കം കളത്തിലിറങ്ങി.. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇനി നിയമവഴി; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മുന്നറിയിപ്പുമായി ജയില്‍ ഡിജിപി ഋഷിരാജ് സിങ്...

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മുന്നറിയിപ്പുമായി ജയില്‍ ഡിജിപി ഋഷിരാജ് സിങ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് സുരേന്ദ്രന് ജയില്‍ ഡിജിപി മുന്നറിയിപ്പ് നല്‍കിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് പേര്‍ എത്തിയെന്നും, ആദ്യ ദിനം തന്നെ 15 പേരാണ് എത്തിയതെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നും പ്രതിയുടെ അടുത്ത ബന്ധുക്കളായ അമ്മ, മക്കള്‍, സഹോദരന്‍, ഭര്‍ത്താവ് എന്നിവര്‍ക്ക് മാത്രമാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയതെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി. ജയില്‍ ഉദ്യോഗസ്ഥരുടെയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം. ഇതുസംബന്ധിച്ച വിവരങ്ങള്‍ ജയിലിലെ റജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാല്‍ മനസിലാകുമെന്നും അദേഹം വ്യക്തമാക്കി. വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.
അതേസമയം സ്വർണക്കടത്ത് കേസിൽ റിമാൻഡിൽ കഴിയുന്ന സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ശബ്ദരേഖ പുറത്ത് വന്നതും വിവാദമാകുകയാണ്. മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘത്തിൽ ചിലർ തന്നെ നിർബന്ധിച്ചതായി ശബ്ദസന്ദേശത്തിൽ സ്വപ്ന സുരേഷ് പറയുന്നു. സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലിൽ കഴിയുന്നതിനിടെ സബ്ദസന്ദേശം പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. ഒരു വാർത്താ പോർട്ടലാണ് സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ശബ്ദസന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജൻസി പറഞ്ഞതായാണ് സ്വപ്ന ശബ്ദസന്ദേശത്തിൽ പറയുന്നത്.
തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാൻ അനുവദിക്കാതെയാണ് ഒപ്പിടുവിച്ചതെന്നും സ്വപ്ന ആരോപിക്കുന്നു. ശിവശങ്കറിനൊപ്പം യുഎഇയിൽ പോയി മുഖ്യമന്ത്രിക്കുവേണ്ടി ചർച്ചകൾ നടത്തിയതായാണ് കോടതിയിൽ സമർപ്പിച്ച മൊഴിയിലുള്ളതെന്നും അത് ഏറ്റുപറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്നുമാണ് അന്വേഷണ ഏജൻസി പറയുന്നതെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ജയിലിൽ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ ആളുകൾ അടക്കം നിരവധി പേർ സന്ദർശിച്ചിരുന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ്ങ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്നയുടേതെന്ന പേരിൽ ശബ്ദസന്ദേശം പുറത്തുവന്നത്. അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം എങ്ങനെ പുറത്തുവന്നു എന്നത് ദുരൂഹമാണ്.
അതേസമയം കളളപ്പണം വെളുപ്പിക്കല്‍കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേരുപറയാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചുവെന്ന എം ശിവശങ്കറിന്റെ ആരോപണത്തെ കോടതിയില്‍ ഇഡി പൊളിച്ചടുക്കിയിരുന്നു . ആരോപണം വ്യക്തമായ ദുരുദ്ദേശ്യത്തോടെയുളള കളളത്തരമാണെന്ന് ഇഡി കോടതിയെ അറിയിച്ചത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച വിശദീകരണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോപണം വസ്തുതാപരമാണങ്കില്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടെ ശിവശങ്കര്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരുമായിരുന്നില്ലേ എന്നും വിദശീകരണ റിപ്പോര്‍ട്ടില്‍ ചോദിക്കുന്നുണ്ട്.
ഒരു നേട്ടവുമില്ലാതെ എന്തിനുവേണ്ടിയാണ് കെഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളുടെ സര്‍ക്കാര്‍ രഹസ്യങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് ചോര്‍ത്തികൊടുക്കണമെന്ന മറുചോദ്യവും റിപ്പോര്‍ട്ടില്‍ ഇഡി ഉന്നയിക്കുന്നുണ്ട്.
ഇ ഡിയുടെ വിശദീകരണം ഇങ്ങനെയായിരുന്നു...തന്റെ അഭ്യര്‍ത്ഥന അനുസരിച്ച് ശിവശങ്കര്‍ പല തവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി സ്വപ്ന മൊഴി നല്‍കി. ഈ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ഇഡി വെളിപ്പെടുത്തുന്നില്ലെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. 2018 ഏപ്രിലിലും 2019 ഏപ്രിലിലും ശിവശങ്കര്‍ സ്വപ്നയുടെ ആവശ്യ പ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു, ഇവരെ കണ്ടെത്തി ഇഡി ചോദ്യം ചെയ്തു. ഇനി മറ്റു ചിലരെക്കൂടി ചോദ്യം ചെയ്യാനുണ്ട്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് ജൂണ്‍ 30 ന് സ്വര്‍ണം കസ്റ്റംസ് തടഞ്ഞുവച്ചപ്പോള്‍ സ്വപ്ന ആവശ്യപ്പെട്ടിട്ടും ഇടപെടാതിരുന്നത്. സ്വപ്നയ്ക്ക് ജോലിക്ക് വേണ്ടി വഴിവിട്ട് ഇടപെട്ടതിനും ലൈഫ് മിഷന്‍, കെഫോണ്‍ പദ്ധതികളുടെ രഹസ്യവിവരങ്ങള്‍ നല്‍കിയതിനും പരസ്പരം കൈമാറിയ സന്ദേശങ്ങള്‍ തെളിവാണ്. കൂടുതല്‍ വിവരങ്ങള്‍ മുദ്രവച്ച കവറിലുണ്ട്. ശിവശങ്കറിന്റെ ദുര്‍മുഖം കാണാതിരിക്കാന്‍ വേണ്ടിയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാല്‍ സ്വപ്നയ്ക്കായി ലോക്കര്‍ തുറന്നത്. കടുത്ത സാമ്ബത്തിക പ്രശ്നങ്ങളുണ്ടായിട്ടും ലോക്കറിലെ പണത്തില്‍ സ്വപ്ന തൊട്ടില്ല.
ശിവശങ്കറിന് ലഭിച്ച കോഴപ്പണമായതിനാലാണു സ്വപ്നയ്ക്ക് ആ പണം ഉപയോഗിക്കാന്‍ കഴിയാതിരുന്നതെന്നും ഇഡിയുടെ വിശദീകരണത്തില്‍ പറയുന്നു.പിടിച്ചെടുത്ത ഒരുകോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിനു നല്കിയ കോഴയാണെന്ന് സ്വപ്ന മൊഴി നല്‍കിയെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് കോഴപ്പണമാണ് പിടികൂടിയതെന്ന് ഇ.ഡി പറയുന്നത്. ഇക്കാര്യത്തില്‍ ഇ.ഡിയുടെ വിരുദ്ധനിലപാടുകള്‍ കേസില്‍ കുറ്റക്കാരനല്ലെന്ന വാദം ഉന്നയിച്ച് പ്രതിക്ക് രക്ഷപ്പെടാനുള്ള വഴിയായി മാറരുതെന്ന് കോടതി പറഞ്ഞു. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച കള്ളപ്പണമാണെന്ന ഇ.ഡിയുടെ ആദ്യകുറ്റപത്രത്തിലെ നിലപാടിനു വിരുദ്ധമാണിത്. കണ്ടെത്തലുകളിലെ വൈരുദ്ധ്യത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ പ്രാഥമികകുറ്റപത്രം അന്തിമമല്ലെന്നും അന്വേഷണം തുടരുകയാണെന്നും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha