3 ദിവസമായി മഹിളാ മാളില്‍ സംരംഭകയുടെ രാപകല്‍ സമരം; ഇടപെടുകയോ ചര്‍ച്ച നടത്തുകയോ ചെയ്യാതെ ഭരണാധികാരികള്‍

കോഴിക്കോട് മഹിളാ മാളില്‍ 'നിലാവ് ' എന്ന വസ്ത്ര വ്യാപാരശാല നടത്തിയിരുന്ന ഫസ്‌ന എന്ന സംരംഭക മഹിളാ മാളില്‍ രാപകല്‍ സമരം നടത്തുകയാണ്.
വീട്ടുവാടക പോലും കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് മകളോടൊപ്പം മഹിളാ മാളില്‍ സമരവുമായി എത്തിയത്.
3 ദിവസമായി അമ്മയും മകളും നഗരമധ്യത്തില്‍ നടത്തുന്ന സമരത്തില്‍ ഭരണാധികാരികള്‍ ഇടപെടുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല.
കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ ഫസ്‌ന വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്നും പരാതിയുണ്ട്. സെക്യൂരിറ്റി ജീവനക്കാരോ വനിതാ പൊലീസുകാരോ ഇല്ലാതെ അമ്മയും മകളും മാളില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്.
പകല്‍ മറ്റു സംരംഭകര്‍ പിന്തുണയുമായി ഒപ്പമുണ്ടാകാറുണ്ടെങ്കിലും രാത്രി എല്ലാവരും പോകും. മാള്‍ അടയ്ക്കാതെ രണ്ടു വാതിലും തുറന്നിട്ടാണ് സെക്യൂരിറ്റി ജീവനക്കാര്‍ പോയത്.
https://www.facebook.com/Malayalivartha