നിലമ്പൂര്‍ തേക്ക് മ്യൂസിയവും ജൈവ വിഭവ ഉദ്യാനവും നീണ്ട അടച്ചിടലിന് ശേഷം വീണ്ടും തുറന്നു

മാസങ്ങള്‍ നീണ്ട അടച്ചിടലിന് ശേഷം നിലമ്പൂര്‍ തേക്ക് മ്യൂസിയവും ജൈവ വിഭവ ഉദ്യാനവും കൂടുതല്‍ പ്രൗഢിയോടെ ഒരുങ്ങി. മ്യൂസിയം സന്ദര്‍ശകര്‍ക്കായി ഇന്നലെ തുറന്നു.
രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവേശനം. കലക്ടര്‍, കെഎഫ്ആര്‍ഐ ഡയറക്ടര്‍ എന്നിവര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തുറന്നത്.
മാര്‍ച്ച് 15-നാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മ്യൂസിയം അടച്ചത്. 8 മാസം സന്ദര്‍ശകരില്ലാത്തതിനാല്‍ ഭീമമായ നഷ്ടമാണ് വനഗവേഷണ കേന്ദ്രത്തിനുണ്ടായത്.
സന്ദര്‍ശകര്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സയന്റിസ്റ്റ് ഇന്‍ചാര്‍ജ് ഡോ. ജി.ഇ.മല്ലികാര്‍ജുന സ്വാമി പറഞ്ഞു.
https://www.facebook.com/Malayalivartha