പ്ലസ്‌വണ്‍ ജില്ല/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ഫലം ഇന്ന്

പ്ലസ്‌വണ്‍ ജില്ല/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ഫലം ഇന്ന് രാവിലെ പത്തുമുതല്‍ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.കാന്‍ഡിഡേറ്റ് ലോഗിനിലെ TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാനുള്ള സൗകര്യം സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാര്‍ ചെയ്തുകൊടുത്ത് ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ലെറ്റര്‍ എടുത്ത് നല്‍കണം.
അതേ സ്‌കൂളില്‍ കോമ്പിനേഷന്‍ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്‌മെന്റ് ലെറ്റര്‍ പ്രകാരം പ്രവേശനം മാറ്റിക്കൊടുക്കണം. യോഗ്യതാസര്‍ട്ടിഫിക്കറ്റ്, ടി.സി., സ്വഭാവസര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂള്‍/കോഴ്‌സില്‍ അലോട്ട്‌മെന്റ് ലെറ്ററില്‍ അനുവദിച്ചിട്ടുള്ള നിര്‍ദിഷ്ട സമയത്ത് വിദ്യാര്‍ഥികള്‍ പ്രവേശനം നേടണം.
https://www.facebook.com/Malayalivartha