സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ സി.ബി.ഐക്ക് ഏകപക്ഷീയമായി കേസുകളില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി

സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ സി.ബി.ഐക്ക് ഏകപക്ഷീയമായി കേസുകളില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന അനുമതിയില്ലാതെ സി.ബി.ഐയുടെ അധികാരപരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിനും കഴിയില്ല. യു.പിയിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി പരാമര്‍ശം.നിയമമനുസരിച്ച് സംസ്ഥാന അനുമതിയില്ലാതെ സി.ബി.ഐക്ക് കേസെടുക്കാനാവില്ല. അത്തരം നടപടിയുമായി സി.ബി.ഐ മുന്നോട്ട് പോവുകയാണെങ്കില്‍ അത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാവുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
സി.ബി.ഐയുടെ അധികാര പരിധി കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് അപ്പുറം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെങ്കില്‍ അതാത് സര്‍ക്കാറുകളുടെ അനുമതി വേണം. സി.ബി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ വിവിധ സെക്ഷനുകളില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha