ബസുടമയായ യുവാവിനെ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കേരള ബാങ്ക് ഇരുമ്പുപാലം ശാഖയില്‍ കലക്ഷന്‍ ഏജന്റും ബസുടമയുമായ യുവാവിനെ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇരുമ്പുപാലം മെഴുകുംചാല്‍ കോരുംമഠത്തില്‍ ജോണിയുടെ മകന്‍ ബേസില്‍ (28) ആണ് മരിച്ചത്. കടബാധ്യത മൂലമാണ് ജീവനൊടുക്കിയതെന്ന് സൂചന നല്‍കുന്ന കുറിപ്പ് വസ്ത്രത്തില്‍ നിന്നു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ബേസില്‍ ചൊവ്വാഴ്ച രാവിലെ 11-നാണ് ഇരുമ്പുപാലത്ത് ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ രാവിലെ ജീവനക്കാര്‍ എത്തിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കാണുകയായിരുന്നു.
ലോക്ഡൗണില്‍ ബസ് സര്‍വീസ് മുടങ്ങിയതും ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്ക് ആയി മാറിയപ്പോള്‍ വ്യാപാരികള്‍ക്കു നല്‍കിയിരുന്ന ഡെയ്ലി കലക്ഷന്‍ വായ്പകള്‍ കുറച്ചതുമാണ് കടക്കെണിക്ക് കാരണമായത്.
അടിമാലി എസ്എച്ച്ഒ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം സംസ്‌കരിച്ചു. മാതാവ്: സാലി. സഹോദരങ്ങള്‍: ബിനി, ബിബിന്‍.
https://www.facebook.com/Malayalivartha