പാലാരിവട്ടം പാലം അഴിമതികേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ് സംഘം കോടതിയില്‍...

പാലാരിവട്ടം പാലം അഴിമതികേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ് സംഘം കോടതിയെ അറിയിച്ചു. ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡി അപേക്ഷയിലാണ് വിജിലന്‍സ് വിവരങ്ങള്‍ അറിയിച്ചത്.
എന്നാല്‍ ഇബ്രാഹിംകുഞ്ഞിന് അഴിമതിയില്‍ പങ്കില്ലെന്നും കോഴ വാങ്ങിയിട്ടില്ലെന്നും പാലം നിര്‍മ്മാണത്തിന് അനുമതി നല്‍കിയത് കൊണ്ട് മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha