ഭാഗ്യലക്ഷ്മിയും കൂട്ടാളികളും യൂടൂബറെ ആക്രമിച്ച കേസ്; സർക്കാർ പ്രതികളുമായി ഒത്തുകളി: യൂടൂബറുടെ മുറിയിൽ അതിക്രമിച്ചു കടന്നില്ലെന്നും കവർച്ചാ കുറ്റം നടന്നിട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ.. മുൻകൂർ ജാമ്യഹർജിയിൽ 30 ന് വിധി പറയും.. തമ്പാനൂർ പോലീസിൻ്റ റിപ്പോർട്ട് പൂഴ്ത്തിയതിന് ജില്ലാ കോടതി ജീവനക്കാരിനെതിരെ ജില്ലാ ജഡ്ജിക്ക് പരാതി

ഭാഗ്യലക്ഷ്മിയുടെയും കൂട്ടാളികളുടെയും മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാൽപ്പതിമൂന്നാം ഐറ്റമായി ഹൈക്കോടതി പരിഗണിച്ചു. ജാമ്യത്തെ എതിർത്ത് മെൻസ് റൈറ്റ്സ് ഓഫ് ഇന്ത്യ ഭാരവാഹി അഡ്വ.നെയ്യാറ്റിൻകര. പി.നാഗരാജ് ഹൈക്കോടതിയിൽ കൗണ്ടർ ഹർജി സമർപ്പിച്ചു. നാഗരാജിന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ രമേശ് നമ്പീശൻ ഹാജരായി.
പ്രതികൾക്ക് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രതികളെ അറസ്റ്റു ചെയ്ത് കസ്റ്റഡിൽ ചോദ്യം ചെയ്ത് ഗുണ്ട കാറിൽ അനുഗമിച്ചതടക്കമുള്ള ഗൂഡാലോചനയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടക്കേണ്ടതായുണ്ട്. അതിനാൽ പ്രതികളെ മുൻകൂർ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തപ്പെടും. തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും അത് സുഗമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അസോസിയേഷൻ വാദിച്ചു.
അതേ സമയം സർക്കാർ ഫെമിനിസ്റ്റുകളായ പ്രതികളുമായി ഒത്ത് കളിച്ച് ജാമ്യാപേക്ഷയെ എതിർത്തില്ല. യൂടൂബറുടെ മുറിയിൽ പ്രതികൾ അതിക്രമിച്ചു കടന്നില്ലെന്നും മോഷണ കുറ്റം നടന്നിട്ടില്ലെന്നും സർക്കാർ വാദിച്ചു. ജാമ്യമില്ലാ വകുപ്പുകളായ 452 , 392 എന്നിവ കുറവു ചെയ്തതായും വാദിച്ചു. ആഭ്യന്തര മന്ത്രി പിണറായി വിജയൻ്റെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമാണ് സർക്കാർ പ്രതികൾക്കനുകൂലമായ നിലപാടെടുത്തതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഫെഫ്കയുടെ ശക്തമായ ഇടപെടലാണ് സ്വാധീനത്തിന് പിന്നിലെന്നും പറയപ്പെടുന്നു. ജാമ്യ ഹർജിയിൽ ഹൈക്കോടതി ജസ്റ്റിസ് അശോക് മേനോൻ 30 ന് വിധി പറയും.
അതേ സമയം ഭാഗ്യലക്ഷ്മിയുടെ ജില്ലാ കോടതിയിലെ ജാമ്യഹർജിയിൽ തമ്പാനൂർ പോലീസ് ജില്ലാ കോടതിയിൽ സമർപ്പിച്ച പോലീസ് റിപ്പോർട്ട് പൂഴ്ത്തിയതിന് തിരുവനന്തപുരം രണ്ടാം അഡീഷണൽ ജില്ലാ കോടതി ജീവനക്കാരിക്കെതിരെ മെൻസ് അസോസിയേഷൻ ഭാരവാഹി അഡ്വ.നെയ്യാറ്റിൻകര. പി. നാഗരാജ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിക്ക് പരാതി സമർപ്പിച്ചു. പകർപ്പപേക്ഷയിൽ പറഞ്ഞിട്ടും ക്ലർക്ക് റിപ്പോർട്ട് കോപ്പിയിംഗ് സെക്ഷൻ ക്ലാർക്കിന് നൽകാതെ പൂഴ്ത്തിവച്ചെന്ന് പരാതിയിൽ പറയുന്നു. ഹൈക്കോടതിയിൽ കക്ഷി ചേരാനായാണ് ഒക്ടോബർ 12 ന് ആപ്ലിക്കേഷൻ നമ്പർ എ 1449/2020 നവരായി ജാമ്യ ഹർജി തള്ളിയ ഉത്തരവിൻ്റെയും തമ്പാനൂർ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൻ്റെയും അടയാള സഹിതം പകർപ്പിന് ജില്ലാ കോടതിയിൽ പകർപ്പപേക്ഷ സമർപ്പിച്ചത്.
എന്നാൽ ജാമ്യഹർജി പരിഗണിച്ച രണ്ടാം അഡീഷണൽ സെഷൻസ് കോടതി വനിതാ സെക്ഷൻ ക്ലർക്ക് റിപ്പോർട്ട് പൂഴ്ത്തിയ ശേഷം ജാമ്യഹർജി തള്ളിയ ഉത്തരവ് മാത്രം ഫെയർ കോപ്പി സൂപ്രണ്ടിന് കൈമാറി. ജില്ലാ കോടതിയിൽ ജാമ്യത്തെ എതിർത്താണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഹൈക്കോടതിയിൽ ജാമ്യത്തെ അനുകൂലിച്ച് ജില്ലാക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന് വിരുദ്ധമായാണെങ്കിൽ അത് ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്താനായാണ് അസോസിയേഷൻ റിപ്പോർട്ടിൻ്റെ പകർപ്പിന് അപേക്ഷിച്ചത്. റിപ്പോർട്ടു പൂഴ്ത്തിയതിൽ ഫെമിനിസ്റ്റുകളുമായോ പോലീസുമായോ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് അസോസിയേഷൻ പരാതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളുന്ന പക്ഷം ഉന്നത സ്വാധീനത്താൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്ത സാഹചര്യം ഉണ്ടായാൽ വിചാരണ കോടതിയായ മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ഹർജി സമർപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹി അഡ്വ.നെയ്യാറ്റിൻകര. പി. നാഗരാജ് പറഞ്ഞു.
പ്രതികളെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് പ്രതികൾ കൃത്യത്തിനുപയോഗിച്ച വാഹനം വീണ്ടെടുക്കണം . പ്രതിയെ കൃത്യ സ്ഥലത്തെത്തിച്ച വാഹനം ഡ്രൈവ് ചെയ്ത കൊലക്കേസ് പ്രതിയായ ശ്യാം ആൻ്റണി എന്ന ഗുണ്ടയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യണം.
കൃത്യസ്ഥലത്ത് എത്തുംവരെയുള്ള സി സി റ്റി വി ഫൂട്ടേജ് പിടിച്ചെടുക്കണം. ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളെ കരി ഓയിൽ വാങ്ങിയ കട, ചൊറിഞ്ഞണം പറിച്ചെടുത്ത സ്ഥലം എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കേണ്ടതുണ്ടെന്നും അസോസിയേഷൻ അറിയിച്ചു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമാണ് അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യ ഹർജി സമർപ്പിക്കുന്നത്.
https://www.facebook.com/Malayalivartha