അപ്പോ പത്താംക്ലാസ്... എല്ലാവരേയും വെട്ടിലാക്കി സ്വപ്ന സുരേഷ്; പുറത്ത് പ്രചരിക്കുന്ന ഓഡിയോ ഞാന്‍ പറഞ്ഞതോയെന്ന് അത്ര ഉറപ്പില്ല; മലയാളം പഠിച്ചിട്ടില്ല സംസാരം കൂടുതലും ഇംഗ്ലിഷില്‍; നാട്ടില്‍ കലാപത്തിന് തീകൊളുത്തിയ സ്വപ്ന നിന്ന നില്‍പില്‍ കാലുമാറി

നാട്ടില്‍ സ്വപ്ന സുരേഷിന്റെ ഓഡിയോയെ പറ്റിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. പ്രതിപക്ഷവും ഭരണപക്ഷവും സ്വപ്നയുടെ ഓഡിയോയില്‍മേല്‍ പിടിച്ച് തലങ്ങും വിലങ്ങും അടി തുടരുകയാണ്. അതിനിടെ എല്ലാവരേയും അമ്പരപ്പിച്ച് സ്വപ്ന കാല് മാറിയിയിക്കുകയാണ്. പുറത്തുവന്നിരിക്കുന്ന ശബ്ദസന്ദേശം തന്റേതുപോലെ തോന്നുന്നെങ്കിലും പൂര്‍ണമായി ഉറപ്പില്ലെന്നാണ് സ്വപ്ന സുരേഷ് ജയില്‍ ഡിഐജി അജയകുമാറിനു മൊഴി നല്‍കി. അന്നത്തെ മാനസിക, ശാരീരിക സ്ഥിതി അത്രയും പ്രയാസകരമായിരുന്നതിനാലാണ് ഓര്‍മ വരാത്തതെന്നും പറഞ്ഞു. ശബ്ദസന്ദേശം കൃത്രിമമാണോയെന്നു വിശദ അന്വേഷണം വേണമെന്നു ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ വിദഗ്ധാന്വേഷണം ആവശ്യപ്പെട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്തു നല്‍കി. ശബ്ദരേഖ എവിടെ വച്ച്, ആരു പകര്‍ത്തിയെന്നു കണ്ടെത്തണമെന്നാണ് ആവശ്യം.
ശബ്ദസന്ദേശം തന്റേതെന്നു പൂര്‍ണമായി ഉറപ്പില്ലെന്നു പറയാന്‍ സ്വപ്ന ചൂണ്ടിക്കാട്ടിയ കാരണങ്ങളിങ്ങനെയാണ്. സന്ദേശത്തില്‍ കൂടുതലും കൃത്യമായ മലയാളത്തിലാണു സംസാരം. രണ്ടോ മൂന്നോ വാക്കേ ഇംഗ്ലിഷിലുള്ളൂ. എന്നാല്‍ താന്‍ മലയാളം പഠിച്ചിട്ടില്ലാത്തതിനാല്‍ കൂടുതലും ഇംഗ്ലിഷിലാണു സംസാരിക്കുന്നത്. മലയാളം സംസാരിച്ചാലും അറിയാതെ ഇംഗ്ലിഷ് വാക്കുകളാകും കൂടുതലും കടന്നുവരിക. ഇക്കാര്യങ്ങള്‍ ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ജയില്‍ വകുപ്പിന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ പ്രത്യേക അന്വേഷണം വേണമെന്നാണ് ഋഷിരാജ് സിങ്ങിന്റെ നിലപാട്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ നടന്ന സംഭാഷണമല്ലെന്നാണു ജയില്‍ വകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ മാസം 14നു ജയിലില്‍ വന്ന േശഷം ബുധനാഴ്ച തോറുമാണു സ്വപ്നയ്ക്കു സന്ദര്‍ശകരെ അനുവദിച്ചിട്ടുള്ളത്. അമ്മ, ഭര്‍ത്താവ്, 2 മക്കള്‍, സഹോദരന്‍ എന്നിവരെ കാണാനേ അനുമതിയുള്ളൂ. ഇവിടെവച്ച് ഒരിക്കല്‍ അമ്മയോടു മാത്രമേ സംസാരിച്ചിട്ടുള്ളൂ.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിക്കുന്നതായി സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തായതിനു പിന്നാലെ, ആ ശബ്ദം തന്റേതു തന്നെയെന്ന് സ്വപ്ന പറഞ്ഞത് രാഷ്ട്രീയ യുദ്ധങ്ങള്‍ക്കു വഴിതുറക്കുന്നിരിക്കുകയാണ്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന ശബ്ദരേഖയ്ക്കു പിന്നില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളാണെന്ന് സി.പി.എമ്മും, എല്ലാം മുഖ്യമന്ത്രിയുടെ തിരക്കഥയെന്ന് ബി.ജെ.പിയും ആരോപിക്കുകയും, സ്വര്‍ണക്കടത്ത് പ്രതികളും മുഖ്യമന്ത്രിയുമായുള്ള ഗാഢബന്ധത്തിനു തെളിവാണ് ശബ്ദരേഖയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിക്കുകയും ചെയ്തതോടെ തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് പുതിയ വിവാദങ്ങള്‍ക്ക് തട്ടകമൊരുങ്ങി.
എഡിറ്റ് ചെയ്തതെന്നു കരുതപ്പെടുന്ന സ്വപ്നയുടെ ശബ്ദസന്ദേശം ബുധനാഴ്ച രാത്രിയാണ് സ്വകാര്യ വാര്‍ത്താ പോര്‍ട്ടല്‍ പുറത്തുവിട്ടത്.ദ ക്ഷിണ മേഖലാ ജയില്‍ ഡി.ഐ.ജി അജയകുമാര്‍ സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലിലെത്തി ഇന്നലെ നടത്തിയ അന്വേഷണത്തില്‍ ശബ്ദം സ്വപ്നയുടേതു തന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു എന്ന വാര്‍ത്ത വന്നു. ഇക്കാര്യം സ്വപ്ന സമ്മതിച്ചതായി ഡി.ഐ.ജി വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍, സന്ദേശം റെക്കാര്‍ഡ് ചെയ്തത് എന്നാണെന്നോ ആരാണെന്നോ അറിയില്ലെന്നാണ് സ്വപ്നയുടെ മൊഴി. ഇക്കാര്യങ്ങള്‍ വ്യക്തമാകാന്‍ സൈബര്‍ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തു നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നത്.
അതേസമയം,? ശബ്ദം തന്റേതു തന്നെയെന്ന് സ്വപ്ന സമ്മതിച്ച സാഹചര്യത്തില്‍ കുറ്റകൃത്യമായി കരുതാനാകില്ലെന്നത് കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ പൊലീസിനു തടസ്സമായേക്കും. കേസ് സാദ്ധ്യമാണോ എന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടും. രാഷ്ട്രീയ ആക്ഷേപങ്ങള്‍ക്ക് മൂര്‍ച്ച കൂടിയതോടെ ശബ്ദരേഖയുടെ ഉറവിടത്തെക്കുറിച്ച് ഇ.ഡിയും അന്വേഷണം തുടങ്ങി.സ്വര്‍ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ അന്വേഷണം വഴി തെ?റ്റിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണോ ശബ്ദരേഖ പുറത്തുവന്നത് എന്നും ഇ.ഡി സംശയിക്കുന്നു.
https://www.facebook.com/Malayalivartha