വനിതാസ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ മറ്റൊരു യുവതിയുടെ ചിത്രം പതിച്ചു പ്രചരിപ്പിച്ചു!

കൊല്ലം പൊന്മന ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡ് യു.ഡി.എഫ്. സ്ഥാനാര്‍ഥി ജയചിത്രയുടെ വ്യാജപോസ്റ്റര്‍ പ്രചരിക്കുന്നത് സ്ഥാനാര്‍ത്ഥിയെ വെട്ടിലാക്കി.
ജയചിത്രയുടെ പോസ്റ്ററില്‍ മറ്റൊരു യുവതിയുടെ ചിത്രം പതിച്ചു വ്യാജ പോസ്റ്റര്‍ സൃഷ്ടിച്ചു ചിലര്‍ സാമൂഹിക മാധ്യങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
സ്വന്തം പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതറിഞ്ഞു നോക്കിയ സ്ഥാനാര്‍ഥി ഞെട്ടിപ്പോയി. പലരും പോസ്റ്റിന് നേരെയിട്ട കമന്റുകള്‍ വായിച്ചതോടെ സ്ഥാനാര്‍ഥി അസ്വസ്ഥയായി.
അതോടെ വ്യാജ പോസ്റ്റര്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജയചിത്ര ചവറ പോലീസില്‍ പരാതി നല്‍കി. വ്യാജ പ്രചാരണങ്ങളില്‍ തളരില്ലെന്നും തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ സജീവമാകുമെന്നും ജയചിത്ര വ്യക്തമാക്കി.
https://www.facebook.com/Malayalivartha