കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ എയര്‍ വെല്‍നെസ് സ്റ്റുഡിയോയും സൗജന്യ വായനശാലയും കാക്കനാട്ട്

വിനോദത്തോടൊപ്പം വിജ്ഞാനത്തിനും ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്ന കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍എയര്‍ വെല്‍നെസ് സ്റ്റുഡിയോയും സൗജന്യ വായനശാലയും സാക്ഷാത്കരിച്ച് ഇംപള്‍സ് സ്പോര്‍ട്സ്. കാക്കനാട്ടെ യുണൈറ്റഡ് സ്പോര്‍ട്സ് സെന്ററിലാണ് പദ്ധതി.
വ്യായാമം, വിനോദം, വിജ്ഞാനം എന്ന സങ്കല്‍പ്പത്തില്‍നിന്നാണ് ഇംപള്‍സ് സ്പോര്‍ട്സ് ഈ പദ്ധതിക്കു തുടക്കമിട്ടതെന്ന് സി.ഇ.ഒയും എം.ഡിയുമായ നിതിന്‍ അനില്‍കുമാര്‍. 2021-ല്‍ ഇന്ത്യയില്‍ 150 ഓപ്പണ്‍എയര്‍ വെല്‍നെസ് സ്റ്റുഡിയോകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. ശുദ്ധവായുവില്‍ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
യോഗ, സൂംബ, ആഫ്രോ-ലാറ്റിന്‍ ഡാന്‍സ് രീതികളായ കിസോമ്പ, ബചാത്ത, സാല്‍സ, വെസ്റ്റേണ്‍ ഡാന്‍സ് രീതികളായ ഹിപ്-ഹോപ്, ബോളിവുഡ്, കണ്‍ടെംപററി തുടങ്ങിയവയിലാണ് പരിശീലനം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. കോവിഡ് നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചാണ് പരിശീലനം. പരിശീലനശേഷം പ്രകൃതിയോടടുത്തിരുന്ന് പുസ്തം വായിക്കുന്നതിനും സൗകര്യം സജ്ജീകരിച്ചിരിക്കുന്നു. ആളുകള്‍ക്ക് പുസ്തകങ്ങള്‍ സംഭാവനയായി നല്‍കാം.
ഇംപള്‍സിന്റെ അഹം ഓപ്പണ്‍ എയര്‍ വെല്‍നെസ് സ്റ്റുഡിയോയുടെയും വായനശാലയുടെയും ഉദ്ഘാടനം 22-ന് രാവിലെ 11 മണിയ്ക്ക് ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ടോം ജോസഫും രാജ്യാന്തര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ അപര്‍ണ ബാലനും ചേര്‍ന്ന് നിര്‍വഹിക്കും.
ഓണ്‍ലൈനിലൂടെ ലോക്ക്ഡൗണ്‍ സമയത്ത് ഇംപള്‍സ് നടത്തിയ കിഡ്സ് ടാലന്റില്‍ വിദേശത്തുനിന്നടക്കം കുട്ടികള്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ ഗെയിം മത്സരത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇത്തരം ഇവന്റുകളിലൂടെ എങ്ങനെ ആരോഗ്യപരിപാലനം കൊണ്ടുവരാം എന്ന ചിന്തയില്‍നിന്നാണ് പിന്നീട് ഓണ്‍ലൈന്‍ സൂംബ, യോഗക്ലാസുകള്‍ ആരംഭിച്ചത്.
ക്ലാസുകളില്‍ യു.എ.ഇ, യു.എസ്.എ. തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ നിരവധിപേര്‍ മുന്നോട്ടുവന്നു. സാല്‍സ, ക്ലാസിക്കല്‍ നൃത്തം, സംഗീതം, ഉപകരണ സംഗീതം എന്നിവയുടെ പരിശീലനവും തുടങ്ങി. വെയ്റ്റ് ലോസ് ട്രെയിനിങ്ങും ഇംപള്‍സ് തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha