പകല്‍ ബൈക്കില്‍ കറങ്ങി ആളില്ലാത്ത വീടുകള്‍ നോക്കി വയ്ക്കും... പിന്നെ വീട്ടില്‍ കയറി താക്കോലുകള്‍ കണ്ടെത്തി മോഷണം നടത്തിയിട്ട് താക്കോല്‍ പഴയപടി വച്ചിട്ട് ഇറങ്ങിപോകും.. മോഷണം പതിവാക്കിയ പ്രതി പിടിയില്‍

പകല്‍ ബൈക്കില്‍ കറങ്ങി ആളില്ലാത്ത വീടുകള്‍ നോക്കി വയ്ക്കും... പിന്നെ വീട്ടില്‍ കയറി താക്കോലുകള്‍ കണ്ടെത്തി മോഷണം നടത്തിയിട്ട് താക്കോല്‍ പഴയപടി വച്ചിട്ട് ഇറങ്ങിപോകും.. മോഷണം പതിവാക്കിയ പ്രതി പിടിയില്‍. പീച്ചി സ്വദേശി പുളിക്കല്‍ വീട്ടില്‍ സന്തോഷിനെ(38)യാണ് ഷാഡോ പോലീസും മണ്ണുത്തി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
വീട്ടില്‍ കയറി താക്കോലുകള്‍ കണ്ടെത്തി സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച് താക്കോല്‍ അതേയിടത്ത് വെയ്ക്കുന്നതാണ് ഇയാളുടെ രീതി. ില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് സന്തോഷ്. ഇക്കഴിഞ്ഞ എട്ടിന് മാടക്കത്തറ വെള്ളാനിക്കരയില്‍ വട്ടേക്കാട്ട് വീട്ടില്‍ മനോജും കുടുംബവും വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയ സമയത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറ് പവന്‍ സ്വര്‍ണാഭരണങ്ങളും 90,000 രൂപയും മോഷണം പോയ കേസില്‍ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സന്തോഷ് പിടിയിലായത്.
L"
https://www.facebook.com/Malayalivartha