കോട്ടയത്ത് ആക്രി സാധനങ്ങള്‍ കയറ്റി വന്ന മിനി ലോറി ഓടിക്കൊണ്ടിരിക്കെ കത്തി നശിച്ചു..... ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം കൂരാലിയില്‍ ആക്രി സാധനങ്ങള്‍ കയറ്റി വന്ന മിനി ലോറി ഓടിക്കൊണ്ടിരിക്കവെ കത്തി നശിച്ചു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തീപടര്‍ന്നത് കണ്ടതോടെ ഇരു വരും വാഹനത്തില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്‍രെ പ്രാഥമിക നിഗമനം.
കാഞ്ഞിരപ്പള്ളിയില്‍ നിന്നും ആക്രി സാധനങ്ങള്‍ കയറ്റി ഏറ്റുമാനൂര്‍ വഴി പട്ടാമ്പിയിലേക്ക് പോകുകയായിരുന്നു ലോറി. കൂരാലിയില്‍ നിന്നും പള്ളിക്കത്തോട് റോഡിലേക്ക് തിരിഞ്ഞ ഉടനെ മിനിലോറിയുടെ മുന്‍വശത്ത് തീയും പുകയും ഉയര്‍ന്നു.തുടര്‍ന്ന് ഡ്രൈവര്‍ ഓട്ടോ സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ലോറി നിര്‍ത്തി. ഉടന്‍ തന്നെ ഓട്ടോകളെല്ലാം അവിടെ നിന്നും മാറ്റി. ടൗണിലായിരുന്നതിനാല്‍ ജനങ്ങളില്‍ ഇത് ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്.
"
https://www.facebook.com/Malayalivartha