ടാറില്‍ കുടുങ്ങിയ ഉടുമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു

കൊല്ലം മഖാം പള്ളിറോഡില്‍ റോഡ് നിര്‍മാണത്തിനായി ഇറക്കിയ ടാറില്‍ അകപ്പെട്ട ഉടുമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
റോഡ്പണിക്കായി ഉപയോഗിച്ച ടാര്‍ ബാക്കിവന്നത് പാതയോരത്ത് ഉപേക്ഷിച്ചതായിരുന്നു.
താമരശ്ശേരി എസ്എസ്എഫ്ഒ കെ. ബാബു, വനം വകുപ്പ് ജീവനക്കാരായ നാസര്‍ കൈപ്രം, പി.കെ. മുരളി, ഷബീര്‍, എന്നിവരാണ് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
നാട്ടുകാരായ മന്‍സിഫ് ബഖാവി, റഹീം കോയസ്സങ്കാത്ത്, സൗലത്ത് അഹമദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ഉടുമ്പിന് ചികിത്സ നല്‍കിയ ശേഷം വനത്തിലേക്ക് വിടുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha