വളഞ്ഞവഴി സ്വീകരിക്കാത്ത രാഷ്ട്രീയ നേതൃത്വ ശൈലിയാണ് മുഖ്യമന്ത്രിയുടേത്; അന്വേഷണ ഏജന്‍സികള്‍ സത്യം കണ്ടെത്തുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ടുപോയാല്‍ എതിര്‍ക്കേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്

അന്വേഷണ ഏജന്‍സികള്‍ സത്യം കണ്ടെത്തുന്നതിനു പകരം രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ടുപോകുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നു പറയുന്പോള്‍ അതിന്റെ നേതൃത്വം വഹിക്കുന്ന മുഖ്യമന്ത്രിയെയാണു ലക്ഷ്യമിടുന്നത്. അന്വേഷണ രീതികള്‍ നോക്കിയാല്‍ മുഖ്യമന്ത്രിയെ കുടുക്കാനാകുമോ എന്നുള്ള നിലയിലേക്ക് അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമിച്ചു എന്നു വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
കേസുകളില്‍ ശരിയായ അന്വേഷണം നടക്കണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിച്ചത്. വളഞ്ഞവഴി സ്വീകരിക്കാത്ത രാഷ്ട്രീയ നേതൃത്വ ശൈലിയാണ് മുഖ്യമന്ത്രിയുടേത്. ആ നിലയിലാണ് ഏത് അന്വേഷണ ഏജന്‍സിയേയും കേരളത്തിലേക്ക് സ്വാഗതം ചെയ്തത്. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ സത്യം കണ്ടെത്തുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ടുപോയാല്‍ എതിര്‍ക്കേണ്ടിവരുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
നേരത്തെ സ്വപ്നയുടേതായി പുറത്തുവന്ന വിവരങ്ങള്‍ പ്രതിപക്ഷം ആവര്‍ത്തിച്ചിരുന്നു. അക്കാര്യത്തില്‍ അന്നൊന്നും പ്രതിപക്ഷത്തിനു സംശയമുണ്ടായില്ലേയെന്നും വിജയരാഘവന് ചോദിച്ചു.
https://www.facebook.com/Malayalivartha























