സെക്രട്ടേറിയറ്റ് തീപിടിത്തം: ഫൊറന്‍സിക് വിഭാഗത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ അവിശ്വാസം രേഖപ്പെടുത്തി പൊലീസ് സാംപിളുകള്‍ സെന്‍ട്രല്‍ ലാബിലേക്ക് അയച്ചു

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന ഫൊറന്‍സിക് വിഭാഗത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അവിശ്വാസം രേഖപ്പെടുത്തി സാംപിളുകള്‍ സെന്‍ട്രല്‍ ലാബിലേക്ക് അയച്ചു.
ഫാനിലെ പ്ലാസ്റ്റിക്കിന്റെ മെല്‍റ്റിങ് പോയിന്റ് (ഉരുകുന്ന താപനില) കണ്ടെത്താനാണ് പരിശോധനയ്ക്ക് അയച്ചതെന്നും തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ മെല്‍റ്റിങ് പോയിന്റ് കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം ഇല്ലെന്നുമാണു വിശദീകരണം.
തീപിടിച്ച മുറിയിലെ ഫാനിന്റെ സ്വിച്ച് ഓണ്‍ ആയിരുന്നുവെങ്കിലും ഫാന്‍ കറങ്ങിയിരുന്നില്ലെന്നാണ് പൊലീസിന്റെ വാദം.
അമിത വൈദ്യുത പ്രവാഹത്തെ തുടര്‍ന്നു ഫാന്‍ ചൂടായെന്നും ഫാനിന്റെ മുകളിലെ കപ്പ് ഉരുകി താഴെയുണ്ടായിരുന്ന ഫയലുകളില്‍ വീണു തീ പിടിത്തമുണ്ടായെന്നും പൊലീസ് പറയുന്നു.
ഫാനില്‍ നിന്നാണു തീ പിടിത്തമുണ്ടായതെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണു കാരണമെന്നുമുള്ള പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അന്വേഷണ സംഘം.
https://www.facebook.com/Malayalivartha























