സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരത്തിനോടടുക്കുന്നു.... മരിച്ചവരില്‍ 73 ശതമാനം പേരും അറുപതിനുമുകളില്‍ പ്രായമായവര്‍

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരത്തിനോടടുക്കുന്നു....കോവിഡ് ബാധിച്ച് 28 പേരുടെ മരണംകൂടി വെള്ളിയാഴ്ച സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 1997 ആയി. ഇതുവരെ രോഗംബാധിച്ചവരുടെ എണ്ണം 5,51,669 ആണ്. മരണനിരക്ക് 0.36 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനായി. ഇതുവരെ സംസ്ഥാനത്ത് മരിച്ചവരില്‍ 73 ശതമാനം പേരും അറുപതിനുമുകളില്‍ പ്രായമായവരാണ്. 41-നും 59-നും ഇടയില്‍ പ്രായമായ 446 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരിച്ചവരില്‍ 91.93 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത് തിരുവനന്തപുരം ജില്ലയിലാണ്- 510 പേര്‍. 203 പേര്‍ക്ക് ജീവന്‍ നഷ്ടമായ മലപ്പുറമാണ് രണ്ടാമത്. 11 പേര്‍ മരിച്ച ഇടുക്കിയിലാണ് മരണസംഖ്യ കുറവ്.
സംസ്ഥാനത്ത് 6028 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 60,365 സാമ്പിളുകള്‍ പരിശോധിച്ചു. 9.98 ശതമാനമാണ് പോസിറ്റീവായവരുടെ നിരക്ക്. 56 ആരോഗ്യപ്രവര്‍ത്തകരടക്കം 5269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 654 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 6398 പേര്‍ വെള്ളിയാഴ്ച രോഗമുക്തരായി. 67,831 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
"
https://www.facebook.com/Malayalivartha























