സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന ഇഡിയുടെ കത്ത് ജയില്‍ വകുപ്പ് ഇന്ന് പരിശോധിക്കും

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന ഇഡിയുടെ കത്ത് ജയില്‍ വകുപ്പ് ഇന്ന് പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് ജയില്‍ മേധാവി ഋഷിരാജ് സിംഗിന് ഇഡി കത്ത് നല്‍കിയത്.സംഭവത്തില്‍ ദക്ഷിണമേഖല ജയില്‍ ഡിഐജി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറുമെന്നാണ് സൂചന. ശബ്ദരേഖയുടെ ഉറവിടത്തിലടക്കം അന്വേഷണം നടത്താന്‍ പോലീസ് മേധാവിക്ക് ശിപാര്‍ശ കൈമാറിയതും ഇഡിക്ക് നല്‍കുന്ന മറുപടിയില്‍ ജയില്‍ വകുപ്പ് അറിയിച്ചേക്കും.
സ്വര്‍ണക്കടത്ത് കേസില്‍ പുറത്തുവന്ന ശബ്ദരേഖ സ്വപ്ന സുരേഷിന്റേത് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജയില്‍വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശബ്ദം തന്റേതാണെന്ന് സ്വപ്ന പൂര്‍ണമായും സമ്മതിച്ചിട്ടില്ല. ജയില്‍ മേധാവിക്ക് ഡി.ഐ.ജി കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.
"
https://www.facebook.com/Malayalivartha























