തീര്‍ത്ഥാടന കാലയളവില്‍ ശബരിമലയിലെ ശ്രേഷ്ഠമായ കാഴ്ചകളിലൊന്നായിരുന്ന ജ്വലിച്ചു നില്‍ക്കുന്ന ആഴി അണഞ്ഞു....

തീര്‍ത്ഥാടകരുടെ ഗണ്യമായ കുറവിനെ തുടര്‍ന്ന് ശബരിമലയില്‍ ആഴി അണഞ്ഞു. തീര്‍ത്ഥാടന കാലയളവില്‍ ശബരിമലയിലെ ശ്രേഷ്ഠമായ കാഴ്കളിലൊന്നായിരുന്നു ജ്വലിച്ചു നില്‍ക്കുന്ന ആഴി. നെയ്യഭിഷേകത്തിന് ശേഷം നെയ്ത്തേങ്ങയുടെ പകുതി, തീര്‍ത്ഥാടകര്‍ ഇവിടെ സമര്‍പ്പിക്കുകയാണ് ചെയ്യാറ്.
ഇപ്രാവശ്യവും വൃശ്ചികത്തലേന്ന് ദീപം പകര്‍ന്നുവെങ്കിലും ഭക്തരുടെ എണ്ണം കുറവായതിനാല്‍ ആഴി അണഞ്ഞു. തീര്‍ത്ഥാടനത്തിന് തുറക്കം കുറിച്ചുകൊണ്ട് നടതുറന്നുദീപം തെളിഞ്ഞുകഴിഞ്ഞാല്‍ പിന്നെ പടിയിറങ്ങിവന്നു മേല്‍ശാന്തി തിരി തെളിക്കുന്ന ആഴിയ്ക്ക് അതിന്റെതായ പ്രാധാന്യമുണ്ട്.
ഭക്തര്‍ കൊണ്ടുവരുന്ന പരിശുദ്ധനെയ്യ് വഹിച്ച നാളികേരം ദഹിച്ചമരുന്ന ഹോമാഗ്‌നിയാണ് ആഴി എന്നാണ് വിശ്വാസം. നാളികേരം കത്തി ഉണ്ടാകുന്ന തീയും പുകയും ശബരിമലയെ ആകെ പരിശുദ്ധമാക്കുന്നുവെന്നും രോഗാണുക്കളെ മുഴുവന്‍ ഇല്ലാതാക്കുന്നുവെന്നും ഭക്തര്‍ വിശ്വസിക്കുന്നു. അതേസമയം, ആഴിയുടെ സമീപത്തുള്ള ആല്‍മരം പതിവിലും നന്നായി തഴച്ചു വളര്‍ന്നിരിക്കുകയാണ്.
എഴുപത് ദിവസത്തിലധികം നീളുന്ന ശബരിമല മണ്ഡലപൂജ- മകരവിളക്ക് കാലഘട്ടത്തില്‍ 24 മണിക്കൂറും അഗ്‌നിയുടെ കടുത്ത ചൂടേറ്റാണ് ആല്‍മരം നില്‍ക്കുന്നത്. ഇത്രയധികം ചുടേറ്റിട്ടും ആല്‍മരത്തിന്റെ ഇലകള്‍ കരിയുന്നില്ല എന്നുമാത്രമല്ല പുത്തന്‍ഇലകള്‍ തളിര്‍ക്കുകയും ചെയ്യുന്നു എന്നതാണ് അത്ഭുതമാകുന്നത്.
https://www.facebook.com/Malayalivartha























