അഭയ കേസില്‍ ഫാ.കോട്ടൂര്‍ കുറ്റസമ്മതം നടത്തിയതിന് ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

സിസ്റ്റര്‍ അഭയ കേസില്‍ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂര്‍ കുറ്റസമ്മതം നടത്തിയതിന് കോടതിക്ക് മുന്‍പില്‍ ശക്തമായ തെളിവുണ്ടെന്ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ പ്രോസിക്യൂഷന്‍ വാദമുന്നയിച്ചു. സെഫിയും താനും ഭാര്യാഭര്‍ത്താക്കന്‍മാരെ പോലെയാണ് ജീവിച്ചതെന്നും തന്റെ ളോഹയ്ക്കുള്ളില്‍ ഉള്ളത് കരിങ്കല്ല് അല്ലെന്നും താന്‍ ഒരു പച്ചയായ മനുഷ്യനാണെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഒന്നാം പ്രതി ഫാ.കോട്ടൂര്‍ നേരിട്ട് കുറ്റസമ്മതം നടത്തിയതിന് ശക്തമായ തെളിവുകള്‍ സിബിഐ കോടതിക്ക് മുന്‍പില്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അത് ഇന്ത്യന്‍ തെളിവു നിയമത്തിലെ എക്‌സ്ട്രാ ജുഡീഷ്യല്‍ കണ്‍ഫഷന്‍ (കോടതിക്കു പുറത്ത് മറ്റൊരാളോട് നടത്തുന്ന കുറ്റസമ്മതം) ആയി പരിഗണിക്കണമെന്നും ബോധിപ്പിച്ചു.
കന്യാചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതിന്റെ പിന്നില്‍ സൈക്കോളജി പ്രൊഫസറായ ഫാ.കോട്ടൂരിന്റെ ക്രിമിനല്‍ ബുദ്ധിയാണെന്ന് പ്രോസിക്യൂഷന്‍ കോടതയില്‍ ബോധിപ്പിച്ചു. ഫാ.തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെയുള്ള സിബിഐ കോടതിയില്‍ നടക്കുന്ന വിചാരണയിലെ പ്രോസിക്യൂഷന്‍ അന്തിമ വാദം തിങ്കളാഴ്ചയും തുടരും(നവംബര്‍23 ).
https://www.facebook.com/Malayalivartha























