Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

വിശ്വസിച്ചാലും ഇല്ലെങ്കിലും...ശബരിമലയില്‍ എപ്പോഴും ജ്വലിച്ചു നിന്നിരുന്ന ആഴി അണഞ്ഞതോടെ സങ്കടത്തിലായി അയ്യപ്പ ഭക്തര്‍; അപൂര്‍വ സംഭവമെന്ന് തീര്‍ത്ഥാടകര്‍; ആളും ആരവവും കുറഞ്ഞ് ആചാരവും തെറ്റിച്ചതോടെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു

21 NOVEMBER 2020 09:38 AM IST
മലയാളി വാര്‍ത്ത

ഭക്തരെ സംബന്ധിച്ച് പുണ്യമാസമാണ് വൃശ്ചികം. വൃശ്ചികം ഒന്നിന് മാലയിട്ട് ശരണം വിളിച്ച് യഥാര്‍ത്ഥ സ്വാമിയായി കഴിയുന്നവര്‍ ഇപ്പോഴും ലക്ഷോപലക്ഷം പേരുണ്ട്. മലയ്ക്ക് പോയില്ലെങ്കിലും വ്രതം നോക്കുന്നവര്‍ ഇപ്പോഴുമുണ്ട്. അത്രയ്ക്കാണ് അയ്യപ്പന്‍ എല്ലാവര്‍ക്കും നല്‍കുന്ന അനുഗ്രഹം. കലിയുഗ വരദനായ അയ്യപ്പനെ ആരാധിക്കുന്നവര്‍ക്ക് ജാതിയോ മതമോ പാര്‍ട്ടിയോ ഇല്ല. എങ്കിലും അയ്യപ്പ ഭക്തരുടെ മനസില്‍ തീ കോരിയിടുന്ന സംഭവങ്ങളാണ് പലപ്പോഴും ഉണ്ടാക്കുന്നത്. ആചാര വിരുദ്ധമായി യുവതികളെ കയറ്റാന്‍ ശ്രമിച്ചതോടെയാണ് കാര്യങ്ങല്‍ മാറി മറിഞ്ഞത്. അതിന് കാരണക്കാരായവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫലം അനുഭവിച്ചു.

കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി ഭക്തര്‍ക്ക് വലിയ നിരാശയുടെ കാലമാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ നടന്ന ശ്രമത്തിന് ശേഷം വലിയ വരുമാന നഷ്ടവും ഉണ്ടായി. ഇപ്പോഴിതാ മറ്റൊരു അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് ശബരിമലയില്‍ നിന്നും വരുന്നത്.

തീര്‍ത്ഥാടകരുടെ ഗണ്യമായ കുറവിനെ തുടര്‍ന്ന് ശബരിമലയില്‍ ആഴി അണഞ്ഞു. തീര്‍ത്ഥാടന കാലയളവില്‍ ശബരിമലയിലെ ശ്രേഷ്ഠമായ കാഴ്കളിലൊന്നായിരുന്നു ജ്വലിച്ചു നില്‍ക്കുന്ന ആഴി. നെയ്യഭിഷേകത്തിന് ശേഷം നെയ്‌ത്തേങ്ങയുടെ പകുതി, തീര്‍ത്ഥാടകര്‍ ഇവിടെ സമര്‍പ്പിക്കുകയാണ് ചെയ്യാറ്. ഇത്തവണയും വൃശ്ചികത്തലേന്ന് ദീപം പകര്‍ന്നുവെങ്കിലും ഭക്തരുടെ എണ്ണം കുറവായതിനാല്‍ ആഴി അണഞ്ഞു.

തീര്‍ത്ഥാടനത്തിന് തുറക്കം കുറിച്ചുകൊണ്ട് നടതുറന്നുദീപം തെളിഞ്ഞുകഴിഞ്ഞാല്‍ പിന്നെ പടിയിറങ്ങിവന്നു മേല്‍ശാന്തി തിരി തെളിക്കുന്ന ആഴിയ്ക്ക് അതിന്റെതായ പ്രാധാന്യമുണ്ട്. ഭക്തര്‍ കൊണ്ടുവരുന്ന പരിശുദ്ധനെയ്യ് വഹിച്ച നാളികേരം ദഹിച്ചമരുന്ന ഹോമാഗ്‌നിയാണ് ആഴി എന്നാണ് വിശ്വാസം. നാളികേരം കത്തി ഉണ്ടാകുന്ന തീയും പുകയും ശബരിമലയെ ആകെ പരിശുദ്ധമാക്കുന്നുവെന്നും രോഗാണുക്കളെ മുഴുവന്‍ ഇല്ലാതാക്കുന്നുവെന്നും ഭക്തര്‍ വിശ്വസിക്കുന്നു.

ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിക്ക് താഴെ എരിയുന്ന അഗ്‌നികുണ്ഡമാണ് മഹാ ആഴി. ആകാശത്തോളം പടരുന്ന അഗ്‌നിസ്ഫുലിംഗങ്ങള്‍ സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ചൈതന്യമേകുന്ന കാഴ്ചയാണ്. പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്‌ബോഴാണ് ആഴിയ്ക്കും തിരിതെളിയുന്നത്. ശ്രീകോവിലിനുള്ളില്‍ നിന്നും കൊളുത്തിയ അഗ്‌നി മേല്‍ശാന്തിയാണ് ആഴിയിലേക്ക് പകരുന്നത്.

വ്രതശുദ്ധിയുടെ നിറവില്‍ കാനനപാതയുടെ കാഠിന്യമളന്ന പാദങ്ങളുമായി സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തര്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്‌ബോള്‍ ആഴിയിലേക്ക് നാളികേരമെറിയുന്നു. ശരണമന്ത്രങ്ങളോടെ ഇരുമുടിക്കെട്ടില്‍ നെയ്‌ത്തേങ്ങയുമായി മലയിലെത്തുന്ന സ്വാമിമാര്‍ നെയ്യ് ശ്രീകോവിലിലെ അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകത്തിനായി സമര്‍പ്പിക്കുന്നു. ശേഷം തേങ്ങയുടെ മുറികള്‍ മഹാ ആഴിയിലെറിയുകയും ചെയ്യുന്നു.

ഇരുമുടിയിലെ നെയ്‌ത്തേങ്ങ ജീവാത്മാവാണെന്നാണ് സങ്കല്‍പം.നെയ്യ് അഭിഷേകം ചെയ്യുമ്‌ബോള്‍ ജീവാത്മാവ് അയ്യപ്പനില്‍ വലയം പ്രാപിക്കുന്നു. നെയ്യ് നീക്കിയ തേങ്ങ ജഡ ശരീരമായി കരുതി അത് ആഴിയില്‍ എരിക്കുകയാണ്. ദര്‍ശനകാലത്ത് രാപകല്‍ ഭേദമെന്യേ ഇടമുറിയാതെ വീഴുന്ന നാളികേരം എരിയുന്ന അഗ്‌നിശോഭയില്‍ ഈ മഹാ അഗ്‌നികുണ്ഡം എപ്പോഴും ജ്വലിച്ചു നില്‍ക്കും. ആ ആഴിയാണ് കെട്ടത്.

നിയന്ത്രണങ്ങള്‍ പാലിച്ച് സന്നിധാത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ ആചാരങ്ങള്‍ എല്ലാം പാലിക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിലാണ് മലയിറങ്ങുന്നത്. പരമ്പരാഗത പാതയിലൂടെ തീര്‍ത്ഥാടകരെ കടത്തിവിടാതെ വന്നതോടെ പമ്പയിലെ സ്‌നാനവും അപ്പാച്ചിമേട്ടിലെ ഉണ്ടയേറും ശരംകുത്തിയാലിലെ ശരംകുത്തലും തുടങ്ങി തീര്‍ത്ഥാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകള്‍ ഒന്നും അനുഷ്ഠിക്കാന്‍ ഭക്തര്‍ക്ക് കഴിയുന്നില്ല.

ആഴി കെട്ടതോടെ കണ്ടുനിന്ന ഭക്തര്‍ ഉറക്കെ ശരണം വിളിച്ചു. പലരുടേയും ഹൃദയത്തെ അത് തൊട്ടു. പഴമക്കാര്‍ക്ക് ഒറ്റ പ്രാര്‍ത്ഥന മാത്രം. അയ്യപ്പാ ഒന്നും സംഭവിക്കരുതേ. കാത്തോളണമേ... സ്വാമിയേ ശരണമയ്യപ്പ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (34 minutes ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (1 hour ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (1 hour ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (1 hour ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (3 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (3 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (13 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (13 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (13 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (13 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (13 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (14 hours ago)

Malayali Vartha Recommends