സ്വപ്ന എന്റെ ബന്ധു ; മദ്യം ആവശ്യപ്പെട്ടായിരുന്നു സ്വപ്ന എന്നെ വിളിച്ചത്; കോണ്‍സുലേറ്റിലേക്ക് നല്‍കാനാണ് മദ്യം ആവശ്യപ്പെട്ടത്; സാധനം കൊണ്ടു പോയത് പിആര്‍ഒ ആയിരുന്നു; വെളിപ്പെടുത്തലുമായി ബിജു രമേശ്

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബാര്‍ ഉടമ ബിജു രമേശ് രംഗത്ത് . സ്വപ്നയുമായുള്ള ബന്ധം അദ്ദേഹം തുറന്നടിക്കുകയും ചെയ്തു. അച്ഛന്റെ സെക്കന്‍ഡ് കസിന്റെ മകന്റെ മകളാണ് സ്വപ്ന സുരേഷ് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. മദ്യം ആവശ്യപ്പെട്ടായിരുന്നു സ്വപ്ന വിളിച്ചത് . അച്ഛന്റെ മരണവാര്‍ത്ത അറിയിച്ചും മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് മദ്യം വേണമെന്നും ഉണ്ടാകുമോയെന്നും ചോദിച്ചും വിളിക്കുയുണ്ടായി. കോണ്‍സുലേറ്റിലേക്ക് നല്‍കാനാണ് മദ്യം ആവശ്യപ്പെട്ടത്. എംബസിയുടെ വാഹനത്തില്‍ എത്തി മദ്യം വാങ്ങിക്കുകയും ചെയ്തു സ്വപ്ന സുരേഷ് ബന്ധുവാണെന്നും ബിജു രമേശ് വ്യക്തമാക്കിയിരുന്നു . എംബസിയില്‍ ഇരിക്കുന്നവര്‍ക്ക് കുറച്ച് ബോട്ടില്‍ വേണം അത് കിട്ടുമോ എന്ന് ചോദ്യവുമായി പലപ്പോഴും വിളിക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. സാധനം കൊണ്ടു പോയത് പിആര്‍ഒ ആയിരുന്നു. സ്വപ്‌നാ ബന്ധത്തില്‍ വിശദീമായ അഭിപ്രായ പ്രകടനമാണ് ബിജു രമേശ് നടത്തിയിരിക്കുന്നത്. സ്വപ്ന സുരേഷിനെ വിളിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ബിജു രമേശിന്റെ പ്രതികരണം .
ബാര്‍ കോഴ കേസിലെ ആരോപണം ആവര്‍ത്തിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു ബിജു രമേശ് സ്വപ്നയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നടിച്ചത് . ഗുരുതര ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിച്ചിരിക്കുന്നത്. കെ എം മാണി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബാര്‍ കോഴ കേസ് അവസാനിച്ചത്.പിണറായിയുടെ വീട്ടിലെത്തിയാണ് കെ എം മാണി കൂടിക്കാഴ്ച നടത്തിയത്. ഇതിന് ശേഷം പൊലീസിനെ വിളിച്ച് കേസ് അവസാനിപ്പിക്കാന്‍ പറയുകയായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞിരിക്കുകയാണ് .
https://www.facebook.com/Malayalivartha