സംസ്ഥാനത്ത് ഡിസംബര്‍ 17 മുതല്‍ 10,12 ക്ലാസുകളിലെ അധ്യാപകരോട് സ്കൂളിലെത്താന്‍ സര്‍ക്കാര്‍ ; പകുതി പേര് വീതം ഒരു ദിവസം എന്ന രീതിയില്‍ സ്കൂളുകളില്‍ എത്തണമെന്ന് നിർദ്ദേശം
സംസ്ഥാനത്ത് ഡിസംബര്‍ 17 മുതല്‍ 10,12 ക്ലാസുകളിലെ അധ്യാപകരോട് സ്കൂളിലെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നൽകി. പകുതി പേര് വീതം ഒരു ദിവസം എന്ന രീതിയില്‍ സ്കൂളുകളില്‍ എത്തണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രിയും പൊതു വിദ്യാഭ്യാസ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.
അതേസമയം ഡിസംബര്‍ 17 മുതലാണ് ഉത്തരവ് നടപ്പിലാകുന്നത്. കുട്ടികളുടെ റിവിഷന്‍ ക്ലാസുകളെക്കുറിച്ചും പ്രാക്ടിക്കല്‍ ക്ലാസുകളെക്കുറിച്ചും ഇതിന് ശേഷം തീരുമാനമുണ്ടാകുന്നതാണ്. ജനുവരി 15ന് പത്താംതരം ക്ലാസുകളുടെയും ജനുവരി 30ന് പ്ലസ്ടു ക്ലാസുകളുടെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തീകരിക്കുവാനുള്ള ക്രമീകരണവും നടത്തുന്നതാണ്.
https://www.facebook.com/Malayalivartha