കേരളത്തില്‍ വികസനം ഉണ്ടാവുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ല; കേന്ദ്ര ഏജന്‍സികള്‍ മോദിയുടെ കര്‍സേവകരായി മാറിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്
കേന്ദ്ര ഏജന്‍സികള്‍ മോദിയുടെ കര്‍സേവകരായി മാറിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. എല്‍ ഡി.എഫിന്റെ വികസന സംരക്ഷണ കൂട്ടായ്മ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വികസനം ഉണ്ടാവുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. സംസ്ഥാനത്തിന്റെ വികസനത്തെ കഴുത്തുഞെരിച്ചു കൊല്ലാനാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം. ഇത് അനുവദിക്കാനാകില്ല. സിഎജി ഭരണഘടനാ മര്യാദ പാലിച്ചില്ല. സര്‍ക്കാരിനെതിരെ കളവുകള്‍ എഴുതുകയാണ്. നിയമസഭയില്‍ സമര്‍പ്പിക്കും മുന്‍പ് റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നും വിജയരാഘവന് ആരോപിച്ചു.
സിഎജി ഭരണഘടനാ ലംഘനം നടത്തി. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള അട്ടിമറി സമരത്തില്‍ ബിജെപിയും കൊണ്ഗ്രസും കൈകോര്‍ത്തു. കോണ്‍ഗ്രസ് കുഞ്ഞാലിക്കുട്ടിക്ക് കീഴടങ്ങി മത മൗലിക വാദികളുമായി കൂട്ടുചേര്‍ന്നു. ഇതെല്ലാം ജനം കാണുന്നുണ്ടെന്നും വിജയരാഘവന് പറഞ്ഞു.
https://www.facebook.com/Malayalivartha