അതാണല്ലേ ലക്ഷ്യം... രണ്ട് പ്രാവശ്യം നോട്ടീസ് നല്‍കിയിട്ടും കോവിഡിന്റെ പേരില്‍ ആശുപത്രിയില്‍ അഭയം പ്രാപിച്ചത് ഇഡിയില്‍ സംശയമുണര്‍ത്തുന്നു; തെരഞ്ഞെടുപ്പ് വരെ വിട്ടുനില്‍ക്കാനുള്ള ശ്രമമാണെങ്കില്‍ വിട്ടുകൊടുക്കേണ്ടന്നുറച്ച് ഇഡി; ശിവശങ്കറിന്റെ വഴിയേ രീവിന്ദ്രനേയും പൊക്കാനുള്ള സാധ്യത ആരായുന്നു

വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡി. െ്രെപവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ വീണ്ടും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ സംശയമുണര്‍ത്തുന്നു. കോവിഡാനന്തര പ്രശ്‌നങ്ങള്‍ മൂലമുള്ള ചികിത്സ എന്നാണ് വിശദീകരണം നല്‍കുന്നത്. ആദ്യം ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴും കോവിഡായിരുന്നു. കോവിഡ് ബാധിതനായ രവീന്ദ്രന്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. അതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയത്. എന്നാല്‍ പിന്നാലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എം. ശിവശങ്കറിനെ പോലെ രവീന്ദ്രനും ഇഡിയില്‍ നിന്നും തെന്നിമാറാനുള്ള വേലയിറക്കിയാല്‍ ശിവശങ്കറിനെ പൊക്കിയ അതേ മാര്‍ഗം പുറത്തിറക്കാനാണ് ഇഡി നോക്കുന്നത്. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ദേഹാസ്വാസ്ഥ്യം അഭിനയിച്ച് ഭാര്യയുടെ ആശുപത്രിയിലേക്കും അവിടെന്ന് മെഡിക്കല്‍ കോളേജിലേക്കും പിന്നീട് ആയുര്‍വേദ ആശുപത്രിയിലും മാറിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടിയായിരുന്നു ഈ നാടകമെന്ന് പിന്നീട് തെളിഞ്ഞു. അവസാനം ശിവശങ്കറിനെ ആയുര്‍വേദ ആശുപത്രിയില്‍ നിന്നാണ് പൊക്കിയത്. അതുപോലെ രവീന്ദ്രനേയും പൊക്കാനുള്ള സാധ്യതയാണ് ആരായുന്നത്.
സ്വര്‍ണക്കടത്ത്, സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളിലെ ബിനാമി കള്ളപ്പണ ഇടപാടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതിന് വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ മുഖ്യമന്ത്രിയുടെ അഡി. െ്രെപവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്.
ഇത് രണ്ടാംവട്ടമാണ് നോട്ടീസ് നല്‍കുന്നത്. കോവിഡ് ബാധിതനായതിനാല്‍ നേരത്തേ ഹാജരായിരുന്നില്ല. രവീന്ദ്രനില്‍ നിന്ന് ഉന്നതരുടെ വഴിവിട്ട ഇടപെടലുകള്‍ക്ക് തെളിവ് കിട്ടുമെന്നാണ് ഇ.ഡിയുടെ പ്രതീക്ഷ. നയതന്ത്രബാഗിന്റെ മറവില്‍ സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും കടത്തുന്ന വിവരം എം. ശിവശങ്കറിനു മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും അറിയാമായിരുന്നെന്ന് സ്വപ്ന വെളിപ്പെടുത്തിയതാണ് രവീന്ദ്രന് കുരുക്കായത്. ശിവശങ്കറുമായി അടുപ്പമുള്ള മറ്റു ചിലരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇതിലൊരാള്‍ ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടയാളാണെന്നും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ശിവശങ്കറാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചതും പിന്നാലെ കസ്റ്റംസ് അദ്ദേഹത്തെ സ്വര്‍ണക്കടത്തില്‍ പ്രതിയാക്കിയതും. ശിവശങ്കറിനൊപ്പം പല ദുരൂഹ ഇടപാടുകളിലും രവീന്ദ്രന്‍ പങ്കാളിയാണെന്ന് ഇ.ഡിക്ക് വിവരം കിട്ടി. കെഫോണ്‍ അടക്കമുള്ള പദ്ധതികളില്‍ വഴിവിട്ട ഇടപെടലുണ്ടായി. ഐ.ടി പദ്ധതികളില്‍ മലബാറിലെ ഐടി കമ്പനിക്ക് വഴിവിട്ട സഹായം നല്‍കി. ശിവശങ്കറിനെ കാണാന്‍ സ്വപ്ന സെക്രട്ടേറിയറ്റിലെത്തിയപ്പോള്‍ പലതവണ രവീന്ദ്രനെയും കണ്ടെന്നും സ്വപ്ന സംഘടിപ്പിച്ച ആഘോഷ പാര്‍ട്ടികളില്‍ രവീന്ദ്രന്‍ പങ്കെടുത്തെന്നും ഇ.ഡി പറയുന്നു.
ഇ.ഡി കണ്ടെത്തിയ രവീന്ദ്രന്‍ ബന്ധം ഇങ്ങനേയാണ്. വടകര ഒഞ്ചിയം സ്വദേശിയായ രവീന്ദ്രന് സ്വര്‍ണക്കടകളിലും ഷോപ്പിംഗ് മാളുകളിലും ഉള്‍പ്പെടെ ബിനാമി നിക്ഷേപം ബിനാമികളെ ഉപയോഗിച്ച് ഭൂമി വാങ്ങിക്കൂട്ടി. മൊബൈല്‍ ഫോണ്‍ വിപണന ഏജന്‍സിയുടെ രവീന്ദ്രന്റെ ബിനാമി ഇടപാട്. പ്രളയത്തില്‍ തകര്‍ന്ന 150 വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് കാര്‍ ഷോറൂം ഉടമയ്ക്ക് കരാര്‍ ലഭിച്ചതിലും രവീന്ദ്രന് പങ്ക് എന്നിവയാണ് ഇഡി അന്വേഷിക്കുന്നത്. വിവാദത്തില്‍ നിന്നും മാറാന്‍ തെരഞ്ഞെടുപ്പ് വരെ മുങ്ങി നില്‍ക്കാനാണ് രവീന്ദ്രന്റെ ഭാവമെങ്കില്‍ വിടേണ്ടന്നാണ് ഇഡിയുടെ തീരുമാനം. എന്തായാലും ഉടനറിയാം.
"
https://www.facebook.com/Malayalivartha