Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

നക്ഷത്ര പദവി നേടിയെടുക്കാൻ ബാർ ഉടമകളുടെ കള്ളത്തരം: കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥർക്ക് കോടികൾ കോഴ വാരിയെറിഞ്ഞു: മൊബൈൽ ഫോണിലെ ആ രഹസ്യം തെളിവായി

26 NOVEMBER 2020 12:41 PM IST
മലയാളി വാര്‍ത്ത

ക്ഷത്ര പദവി മോഹിച്ച് ബാറുടമകള്‍..... കോഴ നൽകിയത് കോടികൾ.... പുറത്തുവരുന്നതും ഞെട്ടിക്കുന്ന കോടിയുടെ അഴിമതി.... സ്റ്റാർ പദവി മോഹിച്ച് ബാർ ഉടമകൾ കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കോഴ നല്‍കിയതായി തെളിഞ്ഞു. ഇത് തെളിഞ്ഞ സാഹചര്യത്തിൽ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തി. ഇന്ത്യ ടൂറിസം ചെന്നൈ റീജിണല്‍ ഡയറക്ടര്‍ സഞ്ജയ് വാട്‌സിനും അസിസ്റ്റന്റ ഡയറക്ടര്‍ രാമകൃഷ്ണയ്ക്കുമാണ് കോഴ നല്‍കിയിരിക്കുന്നത്. സഞ്ജയ് വാട്‌സിന്റെ കാര്‍ തടഞ്ഞ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയിരിക്കുന്നത്.കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്കാണ് ഇയാളുടെ കാര്‍ സിബിഐ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.

ഒരു മാസത്തോളമായി ഉദ്യോഗസ്ഥരേയും ഏജന്റുമാരേയും നിരീക്ഷിച്ച് വരികയായിരുന്നു സിബിഐ. ചെന്നൈയിലുള്ള ഇന്ത്യ ടൂറിസത്തിന്റെ റീജണല്‍ ഓഫീസാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും നക്ഷത്ര പദവി നല്‍കുന്നത്.സ്റ്റാര്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് സഞ്ജയ് വാട്‌സിനും രാമകൃഷ്ണയും കേരളത്തിലെ ഹോട്ടലുകള്‍ പരിശോധിച്ച് വരികയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ സഞ്ജയ് വാട്‌സിന്‍ ചെന്നൈയിലേക്ക് പോകാന്‍ കൊച്ചി വിമാനത്താവളത്തിലേക്ക് വരുന്ന വഴിയില്‍ വച്ചായിരുന്നു സിബിഐ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. തുടര്‍ന്ന് ഇയാളില്‍ നിന്ന് കണ്ടെടുത്ത ഐ ഫോണില്‍ നിന്ന് ഏജന്റുമാര്‍ ബന്ധപ്പെട്ടതിന്റേയും മറ്റു കോഴ ഇടപാടിന്റേയും വിശദാംശങ്ങള്‍ സിബിഐക്ക് കിട്ടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധയിടങ്ങളില്‍ സിബഐ റെയ്ഡ് നടത്തി 55 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. ഈ രണ്ട് ഉദ്യോഗസ്ഥരുടേയും ഭാര്യമാരുടെ അക്കൗണ്ടുകളിലേക്കാണ് കോഴ പണം നല്‍കിയിരുന്നതെന്നാണ് കണ്ടെത്തലിൽ തെളിഞ്ഞിരിക്കുന്നത്.

രണ്ട് ഉദ്യോഗസ്ഥര്‍ക്കും അനധികൃത സ്വത്തുള്ളതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഇവരുടെ വസതികളിലും മറ്റും സിബിഐ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയതായാണ് വിവരം. ഇവരെ പ്രതിചേര്‍ത്ത് സിബിഐയുടെ അന്വേഷണം പുരോഗമിക്കുകയാണ്.. സിബിഐയുടെ പ്രവർത്തനങ്ങൾ വളരെയധികം അഭിനന്ദാർഹം ആയി തുടരുകയാണ്.നിരവധി തട്ടിപ്പുകളാണ് സിബിഐ തെളിയിച്ചു കൊണ്ടിരിക്കുന്നത്...
7000 കോടിയുടെ ബാങ്ക് തട്ടിപ്പ് നേരത്തെ സിബിഐ കണ്ടെത്തിയിരുന്നു.കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.7000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പടെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിട്ടുണ്ടായിരുന്നു
.
കേരളം കൂടാതെ ആന്ധ്ര, ചണ്ഡിഗഢ്, ഡൽഹി, ഗുജറാത്ത്, ഹരിയാണ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന, യുപി, ഉത്തരാഖണ്ഡ്, ദാദ്ര നഗർ ഹവേലി എന്നിവടങ്ങളിലാണ് റെയ്ഡ് നടത്തിയത് . 7000 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് 35 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 169 ഇടങ്ങളിലാണ് റൈഡ് നടന്നത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (39 minutes ago)

സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസില്‍ 2 പേജ് മൂല്യനിര്‍ണയം നടത്തിയില്ല  (53 minutes ago)

തലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ മേയര്‍ വിവി രാജേഷിന്റെ മറുപടി  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി  (1 hour ago)

ആര്‍ത്തവ അവധി അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

സ്വര്‍ണം തേടി പോയവര്‍ ലാവോസിലെ ഗുഹയില്‍ കുടുങ്ങിയത് 10 ദിവസം  (2 hours ago)

ഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം  (2 hours ago)

ഒന്നരവയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ്, കാലില്‍ പൊളിച്ച പാടുകള്‍  (2 hours ago)

സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി  (2 hours ago)

വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ അധ്യാപകനെതിരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (7 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (7 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (7 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (7 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (8 hours ago)

Malayali Vartha Recommends