വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള പഠനത്തിനായി പ്രത്യേകസംഘം കരിപ്പൂരില്‍ എത്തി

ഡിജിസിഎ നിയോഗിച്ച പ്രത്യേക സമിതി കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള പഠനത്തിനായി കരിപ്പൂരിലെത്തി. ഡിജിസിഎ ചെന്നൈ റീജനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ സി.ദൊരൈരാജിന്റെ നേതൃത്വത്തില്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള സംഘമാണ് എത്തിയത്.
'സി' കാറ്റഗറിയില്‍പെട്ട ചെറു വിമാനം ഓഗസ്റ്റ് 7-ന് അപകടത്തില്‍പെട്ടതിനു പിന്നാലെ, വലിയ വിമാനങ്ങള്‍ക്കു കോഴിക്കോട് വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജനപ്രതിനിധികളും മറ്റും ഈ നിയന്ത്രണം പിന്‍വലിക്കണമെന്ന്് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഡിജിസിഎ യോഗം ചേര്‍ന്ന്, കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ സമിതിയെ നിശ്ചയിക്കുകയായിരുന്നു. ഈ സമിതിയാണ് കരിപ്പൂരില്‍ എത്തിയത്.
ഡിജിസിഎ വിമാനക്കമ്പനികളെ അറിയിച്ചത് വിമാന അപകടത്തിനു പുറമേ, മണ്‍സൂണ്‍കൂടി പരിഗണിച്ചു വലിയ വിമാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതായാണ്. ഇതേത്തുടര്‍ന്നാണ് സൗദി എയര്‍ലൈന്‍സിന്റെയും എയര്‍ ഇന്ത്യയുടെയും വലിയ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
എന്നാല്‍, വലിയ വിമാനങ്ങളുടെ സര്‍വീസിന് ആവശ്യമായ ഡിജിസിഎയുടെ നിര്‍ദേശം പരിഗണിച്ചുള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും കോഴിക്കോട് വിമാനത്താവളത്തില്‍ ഉണ്ട് എന്നുമാണു ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha


























