സി.എം രവീന്ദ്രന്‍ ഇന്നത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ല.... കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിദഗ്ധ പരിശോധന തുടരുന്നതിനാല്‍ എന്ന് ആശുപത്രി വിടാനാകുമെന്ന് പറയാനാവില്ലെന്ന് ആശുപത്രി അധികൃതര്‍

കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇന്നത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇന്നലെ മെഡിക്കല്‍ രേഖകള്‍ സഹിതം ഇക്കാര്യം രവീന്ദ്രന്‍ ഇഡിയെ അറിയിച്ചു.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു നേരത്തെ ചോദ്യം ചെയ്യാനായി ഇഡി വിളിച്ചതിന്റെ തൊട്ടു പിന്നാലെ സി.എം. രവീന്ദ്രനു കോവിഡ് ബാധിച്ചിരുന്നു. കോവിഡ് ഭേദമായ ശേഷം അദ്ദേഹം വീട്ടില്‍ വിശ്രമിക്കുന്നതിനിടയിലാണ് വീണ്ടും ചോദ്യം ചെയ്യലിനായി ഇന്നു ഹാജരാകണമെന്നു കാട്ടി നോട്ടീസ് നല്‍കിയത്. നോട്ടീസ് കിട്ടിയതിനു തൊട്ടുപിന്നാലെ കോവിഡിനു ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോവിഡിനു ശേഷമുള്ള ശ്വാസകോശ പ്രശ്‌നങ്ങളും രക്തത്തിലെ ഓക്‌സിജന്റെ അളവിലെ വ്യതിയാനവുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. മെഡിക്കല്‍ ഐസിയുവില്‍ കഴിയുന്ന അദ്ദേഹത്തിന് വിദഗ്ധ പരിശോധന തുടരുന്നതിനാല്‍ എന്ന് ആശുപത്രി വിടാനാകുമെന്ന് പറയാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha