തെരുവുനായ രക്ഷകനായി, ബൈക്ക് മറിഞ്ഞ് കുളത്തില്‍ വീണയാളെ കുറിച്ച് മറ്റുള്ളവര്‍ക്ക് സൂചന നല്‍കിയത് നാട്ടുകാരുടെ കുട്ടന്‍!

കലവൂരിനടുത്ത്് കാവുങ്കലില്‍ പുലര്‍ച്ചെ ബൈക്ക് മറിഞ്ഞ് കുളത്തില്‍ വീണയാളെ തെരുവു നായയുടെ കുര കേട്ട് എത്തിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഇന്നലെ പുലര്‍ച്ചെ കാവുങ്കല്‍ തെക്കേ കവലയിലെ ആര്‍ഒ വാട്ടര്‍ പ്ലാന്റിന് സമീപം ബൈക്ക് മറിഞ്ഞ് കുളത്തില്‍ വീണത് വൈക്കം വെച്ചൂര്‍ സ്വദേശി ജോണ്‍ (48) ആണ്. ഭൂജല വകുപ്പ് ജീവനക്കാരനായ ജോണ്‍ ആലപ്പുഴയില്‍ നിന്ന് വെച്ചൂരിലെ വീട്ടിലേക്ക് പോകുമ്പോള്‍ റോഡിന്റെ വശത്തെ കമ്പിയില്‍ ബൈക്ക് തട്ടി കുളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബൈക്ക് കമ്പിയില്‍ തട്ടി നിന്നു.
കുളത്തിന് സമീപംനിന്ന് കുട്ടന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന തെരുവുനായ കുരയ്ക്കുന്നത്, പ്രഭാത സവാരിക്കിറങ്ങിയ തേനാംപുറത്ത് അനീഷ് കണ്ടു. മൊബൈല്‍ ഫോണിലെ ടോര്‍ച്ച് ഉപയോഗിച്ച് നോക്കിയപ്പോഴാണ് വെള്ളത്തില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ കുളത്തില്‍ ആളെ കണ്ടത്.
ഉടന്‍ തന്നെ അനീഷ് അതുവഴി വന്ന അയല്‍വാസി മട്ടുമ്മേല്‍വെളി ശ്യാംകുമാറിനെയും കൂട്ടി കുളത്തിലിറങ്ങി ജോണിനെ കുളത്തില്‍ നിന്ന് പുറത്തെത്തിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഇയാളെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും ശരീരത്തിലും സാരമായി പരുക്കേറ്റ ജോണിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha