പോസ്റ്റ് മാസ്റ്റര്‍ പണിമുടക്കിന് പോസ്റ്റ് ഓഫിസ് പൂട്ടി: പൊലീസിന്റെ സാന്നിധ്യത്തില്‍ ജീവനക്കാര്‍ പൂട്ട് പൊളിച്ചു

ഒലവക്കോട് ഹെഡ് പോസ്റ്റ് ഓഫിസ് പണിമുടക്കിനായി പോസ്റ്റ് മാസ്റ്റര്‍ പൂട്ടിയിട്ടു. ഫോണിലൂടെ ആവശ്യപ്പെട്ടിട്ടും താക്കോല്‍ എത്തിക്കാന്‍ തയാറാകാത്തതിനാല്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ പൂട്ടു പൊളിച്ച് ജീവനക്കാരെ അകത്തു പ്രവേശിപ്പിച്ചു.
ഇവിടെയുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ താക്കോലും ഇദ്ദേഹത്തിന്റെ കൈവശം തന്നെയായിരുന്നു. ഉച്ചയോടെയാണു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുറക്കാനായത്. ഇതിനിടെ ഒട്ടേറെപ്പേര്‍ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം സ്ഥാനക്കയറ്റം ലഭിച്ച് ചുമതലയേറ്റ പോസ്റ്റ് മാസ്റ്ററാണ് ബുധനാഴ്ച വൈകിട്ടോടെ ഓഫിസ് പൂട്ടി പോയത്. മറ്റു ജീവനക്കാര്‍ ഇന്നലെ രാവിലെ ജോലിക്കെത്തിയപ്പോള്‍ ഓഫിസ് അടഞ്ഞു കിടക്കുന്നതു കണ്ട് ഇദ്ദേഹത്തെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഉച്ചയ്ക്ക് 12.30 വരെ കാത്തിരുന്ന ശേഷം ഒടുവില്‍ പൂട്ടുപൊളിക്കുകയായിരുന്നു.
പോസ്റ്റ് മാസ്റ്ററുടെ നടപടി സംബന്ധിച്ച് വകുപ്പിനു റിപ്പോര്‍ട്ട് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha